ലാവിഷായി ഒരു കുപ്പി കള്ളും മോന്തി കൂട്ടത്തില്‍ ടച്ചിങ്ങ്സിനായി കരിമീന്‍ ഫ്രൈ വാങ്ങിക്കഴിച്ചിട്ട്
നല്ല ഒരു തുക ബില്ലും അടച്ച് അത്ര ചെറുതല്ലാത്ത ടിപ്പും കൊടുത്ത് ബാക്കി പൈസ ബാഗിലിട്ട് ഇതൊക്കെയും ആരെങ്കിലും കണ്ടോ എന്ന് തിരിഞ്ഞു നോക്കി വരുന്ന ഈ മഹിളാരത്നം ആരെന്ന് പറയാമോ? ക്ലൂ: അറിയണമെന്നാശയുള്ളവര്‍ പഴയസിനിമാപ്പാട്ടുകള്‍ ഓരോന്നായി മൂളിനോക്കൂ
Subscribe to:
Post Comments (Atom)
52 comments:
ലാവിഷായി ഒരു കുപ്പി കള്ളും മോന്തി കൂട്ടത്തില്‍ ടച്ചിങ്ങ്സിനായി കരിമീന്‍ ഫ്രൈ വാങ്ങിക്കഴിച്ചിട്ട്
നല്ല ഒരു തുക ബില്ലും അടച്ച് അത്ര ചെറുതല്ലാത്ത ടിപ്പും കൊടുത്ത് ബാക്കി പൈസ ബാഗിലിട്ട് ഇതൊക്കേയും ആരെങ്കിലും കണ്ടോ എന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി വരുന്ന ഈ മഹിളാരത്നം ആരെന്ന് പറയാമോ?
പുതിയ പോസ്റ്റ് ആര്‍ക്കും ശ്രമിക്കാം!
പാവം...
ബസ് കാത്തു നില്ക്കുന്ന പാവം നാരീ രത്നത്തിനെ ഇങ്ങനെ അപമാനിക്കരുത് സാജന് :)
അതാരേലുമായിക്കോട്ടെ.
ഷാപ്പിനുമുന്നില്‍ ഞെളിഞ്ഞുനില്‍ക്കുന്ന പൂവന്‍കോഴിയെ ശ്രദ്ധിച്ചോ.. ഷാപ്പിനു മുന്നിലും എന്താ ധൈര്യം. ലേശം വല്ലതും അടിച്ചിട്ടാണോ ആശാന് ഇത്ര ധൈര്യം.
സാജന് ,,,
ഈ പോസ്റ്റ് ശരിയായില്ല, കാരണം അവര്‍ കള്ളുഷാപ്പില്‍ നിന്നാണ് ഇറങ്ങി വന്നത് എന്നത് എങ്ങനെ വിശ്വസിക്കും?... ഇതൊരു തമാശ ആയി കാണണം എന്ന് പറയാന്‍ പറ്റുമോ? (ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക, കള്ളുഷാപ്പ് ആയതിനാല്‍ ആണ് പറഞ്ഞത് . പണ്ടു ഇങ്ങനെ അപമാനം ഉണ്ടായി ആത്മഹത്യ ചെയ്ത യുവതികളുടെ കാര്യം ഓര്‍ത്തു പോയി.)
ചിലപ്പോല്‍ സാജന് പറഞ്ഞത് ശരിയായിരിക്കാം. ,, എങ്കിലും ചെറുകായല്‍ എന്ന ചെറിയ സ്ഥലത്തെ ഒരു സ്ത്രീയെ ഇന്റര്‍നെറ്റ് വഴി 'ഇങ്ങനെ' , ഈ വിധം 'ഫേമസ്' ആക്കണമോ എന്ന് ഒന്നു കൂടി ചിന്തിക്കാമായിരിന്നു.
യാരിവള്‍?
ക്ലൂ തലക്കെട്ടിലും പിന്നെ ഓര്‍ക്കുട്ടിലും... ആളറിഞ്ഞല്ല ഫോട്ടോയിട്ടതെങ്കില് മോനേ അടി ഫ്ലൈറ്റ്കേറി വരും... അല്ലെങ്കില്‍ കൊട്ടാരക്കരയില്‍ കെ എസ് ആര് റ്റി സി ബസെറങ്ങീ ഓട്ടോ പിടിച്ചു വീട്ടില്‍ വരും :)
സാജന്,
ഇത് ആ സ്ത്രീയുടെ അറിവോ സമ്മതമോ ഇല്ലാതെയാണെങ്കില്‍, അനില്‍ശ്രീ പറഞ്ഞത് പോലെ ശരിയായില്ല!
സാജന്..
ഞാന്‍ ആദ്യം ഇട്ട കമന്റ് ഡിലിറ്റ് ചെയ്യുന്നു.. എനിക്കു വിഷമം തോന്നുന്നു, കാരണം ആ പെണ്‍കുട്ടി അങ്ങിനെയൊരു പ്രവൃത്തി ചെയ്തിട്ടില്ലാന്നു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി കാണിക്കേണ്ടതായിരുന്നു. പിന്നെ വിചാരിച്ചു ആ കുട്ടി സാജന്റെ വേണ്ടപ്പെട്ട ആരെങ്കിലും ആയിരിക്കുമെന്ന് അല്ലെങ്കില്‍ ഇത്ര ധൈര്യമായി ഇങ്ങിനെയൊരു പോസ്റ്റിടുകയില്ല..!
അവര്‍ ആരുമായിക്കോട്ടെ വെറുതെ രസത്തിനു വേണ്ടിയെങ്കിലും ഇങ്ങനെത്തെ സൃഷ്ടികള്‍ നടത്തല്ലെ, അവര്‍ ഏതുതരക്കാരിയാണെങ്കിലും..!
ഫോട്ടോയും അടിക്കുറിപ്പും കൊള്ളാം,
പക്ഷെ, മാനഹാനി, കോടതി, വാദം പിഴ, മാന നഷ്ടം, ഇതൊക്കെ വേണോ?
സാജന് ഈ ചെയ്തത് ശരിയാണോ?
സിയാ , നാരീരത്നം സത്യായിട്ടും ബസ്കാത്ത് നില്ക്കുകയല്ല
അതിനു മുമ്പില്‍ കായലാണേ:)
പിന്നെ കുഞ്ഞന്‍ അടുത്തടുത്ത് വരുന്നുണ്ട് ഒന്നൂടെ ശ്രമിച്ചാല്‍ ശരിയായേക്കും:)
കൃഷേ:) ഇത്ര നല്ലൊരു പടം ഇട്ടിട്ടും അതൊന്നും നോക്കാതെ ആ പാവം പൂവന്‍കോഴിയെ വെള്ളമടിക്കാരന് ആക്കിയല്ലൊ മൃഗസ്നേഹികള്‍ ഓടിവരും:)
അനില്‍ശ്രീ, റഷ്യക്കാരന്
കമന്റിനു നന്ദി!
ഇതൊരു തമാശമാത്രമാണെന്ന് ഞാന്‍ പ്രത്യേകിച്ച് പറയണോ? അല്ലാതെ പോസ്റ്റില്‍ എഴുതിയത് പോലൊക്കെ അവര്‍ പോയി കള്ള് കുടിച്ചു എന്നാരെങ്കിലും വിശ്വസിക്കുമോ? കള്ളുഷാപ്പിന്റെ ബാക്ഗ്രൌണ്ടിലെ ഈ ഫോട്ടോകിട്ടിയപ്പൊ അങ്ങനെ എഴുതിയെന്ന് മാത്രം!
ഞാന്‍ മുമ്പെഴുതിയത്പോലെ ഇതൊരു ബ്ലോഗറാണ്
ആബ്ലോഗററിഞ്ഞിട്ട് തന്നെയാണ് ഈ ഫോട്ടോ എടുത്തത്, ഈ തമാശ ഒരു തമാശയായി മാത്രം എടുക്കാന്‍ ആ ബ്ലോഗര്‍ക്കും കുടുംബത്തിനും ആവും എന്ന വിശ്വാസം എനിക്കുണ്ട്!
ഇതുവഴി വന്നുപോയ എല്ലാ മാന്യസുഹൃത്തുക്കള്‍ക്കും നന്ദി!
aarenkilumaakatte sajan bhai
allenkil bhai thanne parayooo nne
:)
upaasana
എന്നാ ഇനി പറ സാജാ... ആരാണീ ബ്ലോഗര്‍
ഏതക്ഷരത്തില്‍ പേര് തുടങ്ങുന്നുവെന്നൊരു ക്ലൂവെങ്കിലും :)
വേണ്ടായിരുന്നു.....!!
എന്റമ്മേ
ഇതൊരു തമാശയായി എടുക്കൂ സുഹ്യത്തുക്കളേ...
അനുവാദം ചോദിച്ചിട്ടു തന്നെയാ ഈ പോസ്റ്റിട്ടത്.
അതു ഈ രീതിയില്‍ തിരിയുമെന്നു ഞാന്‍ കരുതീയില്ല(കമന്റ്സ്)
ആ ഫോട്ടോയില്‍ കാണുന്നതു ഞാന്‍ തന്നെ.
ഒരു കുപ്പി കള്ളുണ്ടോ സഖാവേ ഒരു പ്ലെയിറ്റ് മീന്‍ വറുത്തതെടുക്കാന്‍ :)
എന്തിനാ ആശേ ആളുകളെ പറ്റിക്കുന്നത്. ഞാന്‍ ആശയെ നേരിട്ട് കണ്ടിട്ടുണ്ടല്ലോ. ഇത് ആശ അല്ല - 100%.
സാജന്റെ കുറി കലക്കി.
ഇതാണ് സ്പിരിട്ട് സ്പിരിട്ട് എന്നു പറയുന്നത്.(കള്ളല്ല).
കള്ള് ഷാപ്പിന്റെ മുന്നില്‍ നിന്ന് ഈ പടമെടുത്ത മഹാനെ നമിക്കുന്നു. സതീശാ നീ ഈ പ്രദേശത്തൊന്നും ഇല്ലേ ?
:) ( 100 )
ങ്ഹേ! ഇമ്മട്ടിലും ബ്ലോഗിനിയോ? അതും ഒരു പോസ്റ്റ് പടച്ചുണ്ടാക്കാനായിട്ട് ഒന്നു പൂസാകാന്‍ കെല്പുള്ള ബ്ലോഗറാരാണപ്പാ?? അവരുടെ അറിവോടെ സമ്മതത്തോടെ ഇതെടുത്തെന്നറിഞ്ഞത് നന്നായി.. ഇല്ലേല് എന്താകുമായേനേം പുകില്! ഇനിയിപ്പോ പിറകില്‍ ഞെളിഞ്ഞ് നില്ക്കുന്ന ആ പൂവാലന് കോഴിയോട് തന്നെ ചോദിക്കേണ്ടി വരും ആരാണീ ബ്ലോഗിനി എന്ന്!!
ഇപ്പോള്‍ ആരെ വിശ്വസിക്കും... ആഷ പറയുന്നു ആഷയാണെന്ന് .. അങ്കിള്‍ പറയുന്നു ആഷ അല്ലെന്ന്. എന്റമ്മോ... ഞാന്‍ പോകുവാ... ആരെങ്കിലുമാകട്ടെ... എനിക്ക് ആഷയെ അറിയില്ലാത്തിനാല് അഭിപ്രായങ്ങള്‍ വിഴുങ്ങുന്നു....
( ബ്ലോഗര്‍ ആണെങ്കിലും എല്ലാവരെയും എല്ലാവരും അറിയണമെന്നില്ലല്ലോ.. പ്രത്യേകിച്ച് ഫോട്ടോ ഒന്നും പ്രോഫിലിലോ മറ്റോ ഇല്ലാത്തവരെ .. .. ബ്ലോഗ് എന്നത് ബ്ലോഗു ചെയ്യുന്നവര്‍ മാത്രമല്ലല്ലോ അറിയുന്നത്... വായനക്കാര്‍ തെറ്റിദ്ധരിക്കും.... അത് കൊണ്ടാണ് അങ്ങനെ കമന്റ്റ് ഇട്ടത്, ..ആഷേ ക്ഷമി..)
എനിക്കറിയാം ഇവരെ.. പേരിനൊടുവില്‍ ഒരു ചന്ദ്രക്കല (ക്ലൂ), ഇനി തപ്പിക്കോളൂ.. കിട്ടും.. എന്നോട് ചോദിക്കരുതിനി...
ഒരു കാര്യം മനസ്സിലായി, ഈ ഫോട്ടോഗ്രാഫറും ആ നില്ക്കുന്ന ബ്ലോഗിനിയുടെ ഭര്‍ത്താവും നന്നായി ഒന്നു മിനുങ്ങിപാമ്പായിക്കിടക്കുമ്പോള് എടുത്തതാണീ ഫോട്ടോ (ഇതെങ്ങനെ നേരെ കിട്ടി. ഓ... ഫോട്ടോഷോപ്പ് ഇമേജ് റൊട്ടേഷന്‍!!) അപ്പോ പുള്ളീക്കാരി ഓട്ടോകള്‍ വല്ലതു വരുന്നുണ്ടോ വീട്ടില്‍ പോകാന്‍ എന്നു കരുതി നില്‍ക്കുകയാണ്. സാജാ..!!
മലയാളം പാട്ടേതാ?
അക്കരെ ഇക്കരെ നിന്നാലെങിനെ ...എന്ന പാട്ടാണൊ?
ഈ ഷാപ്പ് നല്ല പരിചയം
പക്ഷേ പൂവന് കോഴിയേം
പിടക്കോഴിയേയും അറിയില്ല.
അപ്പോള്‍ ഇതാണല്ലേ ആഷ ചേച്ചി...:)
വീട്ടില്‍ വന്നിട്ടും കാണാന്‍ പറ്റിയില്ല :(
ഹൈദ്രബാദിനു തിരിച്ചു പോകുന്നതിനു മുന്‍പേ ഷോപ്പിങ്ങിനിറങ്ങിയതാ പാവം...അതും ദാണ്ടെ പടമാക്കിക്കളഞ്ഞു...;)
--സാജന് ക്ലൂവില്‍ തന്നെ ക്ലൂ തന്നിട്ടുണ്ടായിരുന്നല്ലെ(ക്ലൂ: അറിയണമെന്നാശയുള്ളവര്‍ പഴയസിനിമാപ്പാട്ടുകള്‍ ഓരോന്നായി മൂളിനോക്കൂ) ആരും കണ്ടില്ലെന്നു തോന്നുന്നു.
ഇതാശയല്ല.. ഒറപ്പ്, നൂറ്റുക്ക് നൂറൊറപ്പ്.. അറിയാമെന്നാലും ചോദിക്കരുത്, ഞാന്‍ പറയൂല്ല..
സാജന് ചേട്ടാ...
ആഷ ചേച്ചിയും സതീശേട്ടനും സാജന് ചേട്ടനെ കാണാനായി അവിടെ വന്നതാണോ?
;)
ആ കോഴി ഇപ്പൊ അതേ ഷാപ്പിലെ പ്ലേറ്റിലായിക്കാണും... പാവം!
പ്രീയ ബൂലോകരെ, ആഷയെ നേരില്‍ കണ്ട ഒരാള്‍ എന്ന നിലയില്‍ ഞാന്‍ സധൈര്യം പറയുന്നു, ഇതാഷയല്ലാ അല്ലാ, സാജനും ആഷയും സതീശും കൂടിച്ചേര്‍ന്ന് ആളെ വടിയാക്കാനുള്ള പരിപാടിയാണ് ഇതെന്ന് തീര്‍ച്ച!
ഞങ്ങളോട് തന്നെ വേണൊ സാജാ ഇത്?
സാജന്
ഇന്നലെ ഞാനില്ലാ
ഇന്ന് ഞാന്‍ ഉണ്ട്
വാക്കുകളിലെ നോവുകള്‍ മറന്നാലും
ഫോട്ടോയില്‍ കാണുന്ന ബ്ലോഗ്ഗര്‍ ആരാണ്
കണ്ഫ്യുഷന് തീര്‍ക്കണമേ.....
ബ്ലോഗ്ഗര്‍മാരേ..ബ്ലോഗ്ഗിണിമാരേ
നന്മകള് നേരുന്നു
ഐ... ഇതെന്ത് പുകിലാത്....!
സാജന്‍ഭായ് ക്ലൂവണൂ ആശയാന്ന്...!
അങ്കിള്‍ പറയണൂ ആശയല്ലെന്ന്...!
ആഷേച്ചി പറയണൂ... ആഷേച്ചെന്ന്യാന്ന്...!
അനോനി ചേട്ടന് / ചേച്ചി ഊന്നി ഊന്നി പറയണൂ ആഷയല്ലാന്ന്...!
ഏറനാടന്‍ മാഷും നൂറ്റുക്ക് നൂറ്റൊന്നൊറപ്പ പറയണൂ...!
അതിനിടേല് മന്സുന്റെ രണ്ട് വരിയും....!
എനിക്ക് വയ്യെന്റെ ബ്ലോഗ്പരമ്പര ദൈവങ്ങളേ....
:)
എനിക്ക് ആളെ മനസ്സിലായില്ല. സൊ, ഞാന്‍ അകത്തു പോയി, ഒന്നു ഇരുന്നു ആലോചിച്ചിട്ടു വരാം.
നിങ്ങളൊക്കെ പറഞ്ഞു പറഞ്ഞു ഇപ്പോ എനിക്കും ഒരു കണ്ഫ്യൂഷന്.
ഞാനല്ലേ അത് ങേ?
ഞാനൊന്നു കണ്ണാടി നോക്കിയേച്ചു വരാട്ടോ ;)
സാജാ ഈ പോട്ടോ ആരെടുത്തെന്ന് ഇപ്പോഴും മനസ്സിലാവണില്ല. നമ്മ രണ്ടും കപ്പേം കരിമീനും(വേറൊന്നും പറയുന്നില്ല. ബൂലോകരെന്ത് വിചാരിക്കും?)രുചിനോക്കി 22 ആം നൂറ്റാണ്ടിലെ ഇന്ത്യയെക്കുറിച്ച് കൂലങ്കഷമായ ചര്‍ച്ചയായിരുന്നല്ലോ.
എങ്കിലും സാജാ ഒരു സംശയം. ആരാ ഇത്?
മേന്നേ സമാധാനായല്ലോ.അല്ലേ?
(സാജന്റെ പ്രത്യേക ശ്രദ്ധയ്ക്ക്: ഞാനിപ്പോള്‍ ബൊളീവിയന്‍ ടൂറിലാണ്. ഇവിടെ റേഞ്ചില്ല. മൊബൈലില്‍ വിളിച്ചിട്ട് കാര്യമില്ല.)
ക്ലൂ ഓര്‍കുട്ടിലും തലക്കെട്ടിലും (ബ്ലോഗിണി) എന്ന് എഴുതിയത് ആളെ കൃത്യമായി ഊഹിച്ചിട്ടു തന്നെയാ സാജോ. പിന്നെ പപ്പരാസി കാമറക്ക് പകുതി മറഞ്ഞൊരു മുഖം പ്രൊഫൈലില്‍ ഇട്ടിരുന്നത് ഓര്‍മയുണ്ടല്ലോ... അടി ഞാനും തമാശക്കെഴുതിയെന്നേയ്യുള്ളൂ.. അനുവാദത്തിന്റെകാര്യം ഊഹിക്കാമായിരുന്നു. :) അതല്ലേ ഓര്‍ക്കുട്ടിന്റെ ഗുണം :)
ഞാന്‍ തണ്ണീറ്മുക്കം ബോട്ടുജെട്ടിക്കടുത്തുള്ള ഷാപ്പില് നിന്നു മീങ്കറി വാങിക്കാന്‍ പോയപ്പോഴെടുത്ത പടം ആണല്ലൊ..അതെങനെയാ ആഷ ആകുന്നെ.... വേഗം കണ്ണാടിവച്ചിട്ടു വന്നു നോക്കു കേട്ടൊ
സാജന് ചേട്ടാ...കുറെക്കാലത്തെ ഗാപ്പിനുശേഷം ആള്‍ക്കാരെ കണ്ഫ്യുഷനാക്കാനാ പരിപാറ്റി അല്ലെ
ഇന്നലെ ഈ പൊസ്റ്റിന്റെ തലക്കെട്ടു കണ്ടു ഇനി ഞാന്‍ വല്ലോമാന്നോന്നു വന്നു നോക്കിയപ്പോ ആകെ കണ്‍ഫ്യൂഷനായി ഒന്നു മിണ്ടാതെ തിരിച്ചു പോയതാ. കാരണം എന്റെ കൈയിലപ്പോ ബാഗില്ലാരുന്നല്ലോ? ഈ ബാഗെങ്ങനെന്റെ കൈയ്യീ വന്നെന്നു ചിന്തിച്ച് ഉറക്കം പോലും വന്നില്ല. കള്ളടിച്ചാലുള്ള ഓരോരോ പ്രശ്നങ്ങളേ...
ആഷയോടും, സ്റ്റെല്ലയോടും..
നിങ്ങള്‍ക്കറിയത്തില്ല നിങ്ങളാരാണെന്നെങ്കില് നിങ്ങളെന്നോടു ചോദിക്ക് , ഞങ്ങളാരാന്ന്? അപ്പോ ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തരാം നിങ്ങളാരാന്ന്.
ഇന്നലെ ഈ പൊസ്റ്റിന്റെ തലക്കെട്ടു കണ്ടു ഇനി ഞാന്‍ വല്ലോമാന്നോന്നു വന്നു നോക്കിയപ്പോ ആകെ കണ്‍ഫ്യൂഷനായി ഒന്നു മിണ്ടാതെ തിരിച്ചു പോയതാ. കാരണം എന്റെ കൈയിലപ്പോ ബാഗില്ലാരുന്നല്ലോ? ഈ ബാഗെങ്ങനെന്റെ കൈയ്യീ വന്നെന്നു ചിന്തിച്ച് ഉറക്കം പോലും വന്നില്ല.കള്ളടിച്ചാലുള്ള ഓരോരോ പ്രശ്നങ്ങളേ...
ആഷയോടും സ്റ്റെല്ലയോടും..
നിങ്ങള്‍ക്കറിയത്തില്ല നിങ്ങളാരാരാണെന്നെങ്കില് നിങ്ങളെന്നോടു ചോദിക്ക് , ഞങ്ങളാരാന്ന്? അപ്പോ ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തരാം നിങ്ങളാരാന്ന്.
ഇത് ആഷയും വനജയും അല്ല. ആരെന്നെനിക്കറിയാം. ഇപ്പൊ പറയുന്നില്ല. ആരെങ്കിലും പറയുമോ എന്ന് നോക്കാം. അതല്ലെ അതിന്റെ ശരി.
ചന്ദ്രേട്ടാ.. എന്നാല്‍ ഞാന്‍ തന്നെ ഞെട്ടിക്കും സത്യം പറയട്ടേ? അതോ വേണ്ടേ?
ഹ ഹ കണ്ടുപിടിച്ചു
ഇത് ഇഞ്ചിപ്പെണ്ണ് തന്നേ:)
Vanaja,
"നിങ്ങള്‍ക്കറിയത്തില്ല നിങ്ങളാരാണെന്നെങ്കില് നിങ്ങളെന്നോടു ചോദിക്ക് , ഞങ്ങളാരാന്ന്? അപ്പോ ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തരാം നിങ്ങളാരാന്ന്.
e dialogue pappu (thenmaavin kompaththu) parayumpol chirichu thala thalli.....itaykku e bhaagam mathram kaanaaruntu.
enthayaalum bloggini arinjukontaanenki mosamaayippoyi(lla!)
“ഗന്‍ഫ്യൂഷന്‍ തീര്‍ക്കണമെ..
എന്റെ ഗന്ഫ്യുഷന് തീര്‍ക്കണമേ..”
ആശയായാലും ത്രെസ്യയായാലും ആരായാലും ഒരു പ്രശ്നോല്ല.. പക്ഷെ ആ മനോഹര സൌധത്തിലോട്ടു പോയപ്പ ഒരു കമ്പനിക്ക് വിളിച്ചില്ല.. അതിലു സങ്കടമുണ്ട്.. :(
:)
Rasichu
ഞെട്ടിക്കുന്നൊരു വാറ്ത്ത അറിയിക്കാതിരിക്കാന്‍ എന്നെകൊണ്ടാവില്ല. അതോണ്ട് ഞാന്‍ ആ കിടിലന്‍ സത്യം അറിയിക്കുന്നു!
"ഈ കള്ളുഷാപ്പോ അതിനുമുന്നിലുള്ള പൂവനോ എനിക്കറിയുകയേയില്ല."
"ങ്ഹേ? ബ്ലോഗറ് പെണ്ണാരെന്നോ?"
" അതോ?"
"ഉം ഉം ഉം....???"
"ഞാനൊന്ന് ഷാപ്പീകേറിയേച്ചിപ്പം വരാവേ.. അവിടെ നില്‍ക്ക്വാ..ഇപ്പം പറയാം.."
ങാ.. സാജാ ..
എത്തേണ്ടിടത്ത് ഞാനും എത്തി അല്ലേ?
ഹാവൂ.. ഭാഗ്യം.
കാമറേയും തൂക്കി പിടിച്ച് ഫോട്ടോ പിടിക്കാനുംന്ന് പറഞ്ഞ് രാവിലേ അങ്ങ് ഇറങ്ങും അല്ലെ. സാജന്റെ വയറും നിറയും.. കാമറയില്‍ ഫോട്ടോയും പതിയും. ഉവ്വ ..ഉവ്വ.. നാട്ടി വന്നാ ഇതാ പരിപാടി അല്ലെ?
ഫോട്ടോ ആരുടെ ആയാലും എനിക്ക് ഒരു പ്രശ്നോം ഇല്ല...
കമ്പനിക്ക് ആളെ നോക്കിയിരിക്കുവാരുന്നു. എന്നാ സാജാ നാട്ടിലേക്ക്? ടിക്കറ്റ് ബുക്ക് ചെയ്യാനാ...:):)
NB:ആ സതീശിനോടും ഒന്നു പറഞ്ഞേക്കണേ.ആഷ അറിയേണ്ട.. ഏത്...:):)
ഓ.ടോ: ദേണ്ടെ, കള്ളിന്റെ കാര്യമായപ്പോ വനജ ഒരു കമന്റ് രണ്ട് പ്രാവശ്യം പോസ്റ്റിയിട്ടു പോയേക്കുന്നു.:)
ഫോട്ടം കണ്ട്. ആളെ അറിഞ്ഞൂടാ. ചെറുകായല്‍ കൈനകരി എന്നൊക്കെ സേര്‍ച്ച് ചെയ്ത് നോക്കി. വീടവിടാണെന്നു പറഞ്ഞ ബ്ലോഗിനികളെ ആരെയും കിട്ടിയില്ല. ഏറനാടന്‍ പറഞ്ഞ ക്ലൂവില്‍ അവസാനം ചന്ദ്രക്കല... അതിപ്പോ എത്രയോ പേര്‍ക്കുണ്ട്..
സുല്ലിട്ട്
പെങ്ങളേ ഒരു നൂറ് രൂപ തരുമോ എന്ന് ചോദിച്ച് ഷാപ്പിന് മുന്നില്‍ നിന്ന് തെണ്ടുമ്പോള്‍ ഞാന്‍ സഹായിക്കാനെത്തിയതാണോ എന്റെ കൊഴപ്പം?
പൈസ എടുക്കുവാന്‍ ബാഗില്‍ കൈയിട്ടപ്പോ ഞാനറിയാതെ എന്റെ ഫോട്ടോയുമെടുത്തിരുന്നോ?
ഷാപ്പുകാരന് വറീതുചേട്ടന് കോളറിന് കുത്തിപ്പിടിച്ച് നെല്ക്കണ്ടതിലെ കോലത്തിനെ പോലെ നിര്‍ത്തിയിരുന്ന ആ രൂപം ഞാനിപ്പോഴും ഓര്‍ക്കുന്നു.
മാനം മര്യാദയ്ക്ക് ജീവിക്കുന്ന ഒരു ബ്ലോഗറാണ് പിണ്ണാക്കാണന്നൊക്കെ അന്ന് കരഞ്ഞ് വിളിക്കുന്നുണ്ടായിരുന്നല്ലോ.
അന്ന് പറഞ്ഞ ഓര്‍മ്മയ്ക്ക് ആലപ്പുഴേ വന്നപ്പോ ചുമ്മ ഒന്ന് ഇന്റര്‍നെറ്റില്‍ കേറി കുത്തി നോക്കിയതാണ്.
പാല് തന്ന കൈക്ക് തന്നെ കടിക്കണം. ഇതിനാണ് ഉപകാര സ്മരണ,ഉപകാരസ്മരണ എന്ന് പറയുന്നത്.
ഇനി ചെറുകായല്‍,വട്ടക്കായല്‍ പരിസരത്ത് കാലുകുത്തിയാല്‍ അപ്പോ കാണാം ഈ മുപ്പതില്‍ചിറയില്‍ സുമേടേ ആങ്ങളമാരുടെ കൈക്കരുത്ത്.
സൂക്ഷിച്ചോ.
ഹോ .... അവിടൊരു മഹിള നില്‍പ്പുണ്ടാരുന്നോ ... !!! ഞാന്‍ ആ ബോര്‍ഡ് മാത്രമേ കണ്ടുള്ളൂ ... അതു കാണുമ്പൊ തന്നെ എന്തൊരു കുളിര്..
അതേതാ സ്ഥലം എന്ന് പറഞ്ഞേ..
ഓടോ : അതാശ തന്നെ !!!
ആശയുടെ മുഖം ഒരുപാട് മാറിപ്പോയി. എന്റെ ഓര്‍മ്മയിലെ ആശ ഇത്ര ഗ്ലാമറല്ല. :)
ബൈ ദ വേ, തമാശ ഇഷ്ടപ്പെട്ടില്ല.
oh,,,,up to now, there is no solution for this?... who is this? SAJAN,,, if it is ASHA, post one or two picture more with athor dress and location. (if it is a stranger, you shold not have another with you,,, ha ha ha...)
ഹാവൂ ഇതു ഞാനല്ല.ഞങ്ങടെ നാട്ടിലെ കള്ളുഷാപ്പ് ഓടിട്ടതാണ് :-)
ഈ ഫോട്ടോ ബ്ലോഗിലിടാന്‍ അനുവദിച്ച
സതീശിനും ആഷക്കും കൂടാതെ ഇതില്‍ കമന്റുകള്‍ എഴുതിയ എല്ലാ സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ കൂടെ നന്ദി!
Post a Comment