Monday, August 20, 2007

പഴയ കാര്‍ വാങ്ങുമ്പോള്‍

മിക്ക യുവാക്കളേയും പോലെ , ഒരു കാലത്ത് കാറുകള്‍ എന്നു പറഞ്ഞാല്‍ എനിക്ക് ഒരു ഒന്നൊന്നര വട്ട് തന്നെ യായിരുന്നു, രൂപ 4 അക്കത്തില്‍ കൂടാത്ത വരുമാനമുള്ള മുംബൈയിലെ ആദ്യ നാളുകളിലും പോപ്പുലര്‍ കാര്‍ ബസാറില്‍ ഇടക്കൊക്കെ പോയി ഒന്നു വില ചോദിക്കുകയും ഉള്ളതില്‍ മുന്തിയ തരം തന്നെ എടുത്തേക്കാം എന്ന് ഭാവിച്ച് അവിടൊക്കെ ചുറ്റിപറ്റി നടക്കുകയും ചെയ്ത് ചെയ്ത് എന്നെ അവിടുത്തെ സെയില്‍‌സ് മാന്‍ മാര്‍ക്കൊക്കെ ഒരു വിധം പരിചയമാകുകയും ചെയ്തിട്ടും എനിക്ക് സ്യൂട്ടബിള്‍ ആയ ഒരു വണ്ടിയും അവിടെ വന്നില്ല, കാരണം മറ്റൊന്നുമല്ല ഒരു പതിനായിരം രൂപക്കൊക്കെ നാലു വീലോടു കൂടിയതൊക്കെ വാങ്ങണമെന്നുള്ളത് ഭയങ്കര അതി മോഹമാണെന്നാണ് അവന്‍‌മാരുടെ പക്ഷം!

അങ്ങനെ യിരിക്കുന്ന ഒരു സുപ്രഭാതത്തിലാണ് ഹീത്രുവില്‍ ഞാന്‍ വിമാനം ഇറങ്ങുന്നത്, അവിടെയാണെങ്കില്‍ റോഡില്‍ മനുഷ്യരെ ക്കാള്‍ കൂടുതല്‍ കാറുകളും , എന്റെ ഉദ്ദേശങ്ങള്‍ പൂവണിയാന്‍ ഇതില്‍ പരം ഒരു സന്ദര്‍ഭം വന്നു ചേരാനുണ്ടോ? ചെന്ന ആദ്യമാസങ്ങളില്‍ തന്നെ ഞാനും വാങ്ങി ഒരു ഫോഡ് എസ്കോര്‍ട്ട് ഒരു 1995 മോഡല്‍ പവര്‍ സ്റ്റീയറിങ്ങും പവര്‍ വിന്‍ഡോയും ഒന്നും ഇല്ലാത്ത ഒരു മഹാസംഭവം അതൊക്കെയുള്ളത് തന്നെ വേണമെന്ന് വാശിപിടിച്ചപ്പൊള്‍ കാര്‍ ഡീലര്‍ പറഞ്ഞു അതൊന്നും ഇല്ലെങ്കില്‍ എന്താ ഇതിനു എയര്‍ ബാഗ് ഉണ്ടല്ലൊ ( ഞാന്‍ ഇന്‍ഡ്യക്കാരനാണെന്നും എനിക്ക് ഡ്രൈവിങ്ങ് നല്ല വശമാണെന്നും അവന്‍ അറിഞ്ഞതിന്റെ ഫലം). അന്നു തൊട്ട് അവിടം വിട്ട 2006 ഡിസെംബര്‍ വരെ ഞാന്‍ സ്വന്തമാക്കിയ വണ്ടികള്‍ എട്ട്, അവസാനം വാങ്ങിയ ബ്രാന്‍ഡ് ന്യൂ കാര്‍ വിറ്റാല്‍ ഈ വീട്ടില്‍ ഭയങ്കര പ്രശ്നങ്ങള്‍ ഉണ്ടാവുമെന്ന് ബെറ്റി ഭീഷണി മുഴക്കിയിട്ടും പോരുന്നതിനു തൊട്ട് മുമ്പ് അതും വിറ്റ് 1999 ലെ ഒരു ഫോഡ് എസ്കോര്‍ട്ട് വാങ്ങേണ്ടി വന്നു (അതിനു പക്ഷേ പവര്‍ സ്റ്റീയറിങ്ങും പവര്‍ വിന്‍ഡോയും ഉണ്ടായിരുന്നു) പക്ഷേ കാറുകളും ആയി എന്റെ പ്രണയത്തിനു മറ്റൊരു കാരണവും കൂടെയുണ്ട് ഇക്കാലയളവില്‍ ഞാന്‍ മറിച്ചു വിറ്റ കാറുകള്‍ ഏകദേശം 60 ഓളം വരും (ഞെട്ടണ്ട 60 തന്നെ).

മലയാളിമാമന്‍‌മാര്‍ കൂടോടെ ഇംഗ്ലണ്ടില്‍ എത്തിക്കൊണ്ടിരിക്കുന്ന കാലം , അബദ്ധത്തിലെങ്ങോ ഒരാള്‍ക്ക് വണ്ടിയെടുത്തു കൊടുക്കാന്‍ കൂടെ പോയതുകൊണ്ട് വിലയില്‍ നല്ല കുറവു കിട്ടിയതിനാല്‍ ക്രമേണ കേട്ടറിഞ്ഞ് സുഹ്രുത്തുക്കള്‍ വിളിച്ച് തുടങ്ങി ഒരു കാര്‍ വന്നു പെട്ടിട്ടുണ്ട് ഒന്നു നോക്കി നെഗോഷിയേറ്റ് ചെയ്യണം, നെഗോഷിയേഷന്‍ എന്നു വച്ചാല്‍ എനിക്ക് പിന്നെ ഭ്രാന്താ മുംബയില്‍ മള്‍ട്ടി നാഷണല്‍ കമ്പനികളിലെ പര്‍ച്ചേസ് മാനേജരേയും ഫൈനാന്‍സ് വി പികളെയും ചുരുക്കം ചില എംഡികളെയും സോപ്പിട്ട് മറിച്ചെടുത്ത് അവന്റെ അക്കൌണ്ടിലെ പൈസ എന്റെ കമ്പനിയുടെ അക്കൌണ്ടിലേക്കും അവിടെ നിന്ന് അത് മറിച്ച് എന്റെ ദരിദ്രമായ ബാങ്ക് അക്കൌണ്ടിലേക്കും ഇട്ടതെനിക്ക് തുണയായി!

അങ്ങനെ സുഹൃത്തുക്കള്‍ കസ്റ്റമേഴ്സായി, കസ്റ്റമേഴ്സ് ഇട നിലക്കാരായി വെസനെസ്സ് പച്ചപിടിച്ചു, ജോലിയൊക്കെ കഴിഞ്ഞ് വെറുതെയിരിക്കുന്ന സമയം കൂടാതെ വീക്കെന്‍ഡ് രണ്ട് ദിവസവും ഓഫ് അങ്ങനെ കാറ് വാങ്ങാനും വില്‍ക്കാനും ഇഷ്ടം പോലെ സമയം കസ്റ്റമേഴ്സ് ഇഷ്ടം പോലെ, നല്ല കാറ് കിട്ടാനാണ് പ്രയാസം , അത്തരം അനുഭവങ്ങളില്‍ കൂടെ ഞാന്‍ കടന്നു പോയപ്പോള്‍ മനസ്സിലാക്കിയ ചിലപാഠങ്ങള്‍ ആണിവ ഒരു പഴയ കാര്‍ വാങ്ങണമെന്ന് ആഗ്രഹിക്കുന്ന ചിലര്‍ക്കെങ്കിലും പ്രയോജന പ്പെടട്ടെ എന്നു കരുതി ഞാന്‍ ഇവിടെ കുറിക്കുന്നു, എല്ലാം ഓര്‍മ്മയില്‍ നിന്നാണ് എഴുതുന്നത് വേണ്ടത്ര അടുക്കും ചിട്ടയും ഉണ്ടാവില്ല ,ആധികാരികത കുറയുകയും ചെയ്യും.

പോയിന്റുകളായി എഴുതാമല്ലോ അല്ലേ, എങ്കില്‍ ആദ്യത്തെ പായിന്റ്

1, തയാറെടുപ്പ്

ബഡ്ജെറ്റ് തയാറാക്കുക, ചില മോഡലുകള്‍ ഫിക്സ് ചെയ്യുക (അതിനു പലകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്, സെര്‍വീസ് സെന്റെറുകളുടെ ലഭ്യത ആ മോഡല്‍ എത്ര വര്‍ഷം മുതല്‍ ലഭ്യമാണ്, ഇപ്പോഴും മാര്‍കെറ്റില്‍ ഉണ്ടോ? സ്പെയര്‍ പാര്‍ട്ട്സുകള്‍ അവൈലബിള്‍ ആണോ? ഉപയോഗിക്കുന്ന ഏതെങ്കിലും സുഹൃത്തുക്കളോ പരിചയക്കാരുടെയോ അഭിപ്രായം തുടങ്ങീ പലതും) ഒക്കെ തയ്യാറെടുപ്പുകള്‍ ആവാം. നമ്മുടെ പോക്കെറ്റില്‍ ഒതുങ്ങുന്ന ഒരു ബഡ്ജെറ്റ് പ്ലാന്‍ ചെയ്യുക , ഉദാഹരണം 1 ലക്ഷം രൂപയാണ് ബഡ്ജെറ്റ് എന്നു വച്ചാല്‍ അതില്‍ അല്പം പോലുംകൂടുതല്‍ കൊടുത്ത് വാഹനം വാങ്ങരുത് , കാരണം വാഹനം വാങ്ങിച്ചു കഴിഞ്ഞാല്‍ തിര്‍ച്ചയായും ചില ഹിഡന്‍ പേയ്മെന്റ് നമ്മള്‍ പോലും അറിയാതെ നമ്മെ കാത്തിരിക്കുന്നുണ്ടാവും. ഒരു ലക്ഷം രൂപക്ക് ബഡ്ജെറ്റ് പ്ലാന്‍ ചെയ്തു കഴിഞ്ഞാല്‍ , പരസ്യ മാധ്യമങ്ങളിലോ, ലോക്കല്‍ ന്യൂസ് പേപ്പറുകളിലോ നോക്കിക്കൊണ്ടിരിക്കുക അവിടെ ഏറ്റവും പ്രധാനമായ ഒരു വസ്തുത ഒരു കാരണവശാലും ധൃതി പിടിച്ച് പഴയ കാറുകള്‍ വാങ്ങരുത്, കാറുകള്‍ നോക്കുമ്പോള്‍ നമ്മുടെ ബഡ്ജെറ്റില്‍ നിന്നും ഒരു 20% വരെ വിലകൂടിയ കാറുകളുടെ പരസ്യങ്ങള്‍ കൂടെ ശ്രദ്ധിക്കാം അപ്പൊ 1.20 വരെയുള്ള കാറുകളുടെ പരസ്യങ്ങള്‍ ശ്രദ്ധിക്കുന്നു. ഇഷ്ടപ്പെട്ട മോഡല്‍ വന്നാല്‍ ആ പരസ്യം വീണ്ടും വീണ്ടും വായിച്ച് നോക്കുക വരികള്‍ക്കുള്ളില്‍ എന്തെങ്കിലും ഒളിഞ്ഞിരിക്കുന്നുവോ എന്നത് വളരെ പ്രധാനമാണ്, എന്നിട്ട് കൊടുത്തിരിക്കുന്ന ടെലഫോണ്‍ നമ്പരില്‍ വിളിക്കുക കാറിന്റെ വിവരണവും വിലയും അവര്‍ പറയുമ്പോള്‍ പരസ്യവും ആയി ഒത്തു നോക്കുക എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കില്‍ അതില്‍ വ്യക്തത വരുത്തുക,

ടെലഫോണ്‍ വെയ്ക്കാറാവുമ്പോള്‍ ചോദിക്കുക എന്റെ ബഡ്ജറ്റ് 1.10 ആണ് ഞാന്‍ വന്ന് ഈ കാര്‍ കാണുന്നത് രണ്ടാള്‍ക്കും പ്രയോജനം ചെയ്യുമോ എന്ന് , ഓര്‍ക്കുക ആഗ്രഹിക്കുന്ന വിലയുടെ പത്ത് ശതമാനം വ്യത്യാസത്തില്‍ ഒരാളും കച്ചവടം അലസിപോവാന്‍ ആഗ്രഹിക്കില്ല. അതിനാല്‍ വന്നു നോക്കൂ എന്നായിരിക്കും മറുപടി!
ഫോണ്‍ വച്ചിട്ടില്ലല്ലൊ അല്ലേ? അവസാനം വരേണ്ട വഴിയും അഡ്രെസ്സും സമയം ഒക്കെ ഫിക്സ് ചെയ്തതിനു ശേഷം കാറിന്റെ വിവരണങ്ങള്‍ നമ്മളൊന്നു പറഞ്ഞ് ഉറപ്പാക്കേണ്ടതാണ്, ഉദാ മേക്ക്, മോഡല്‍, കളര്‍, മൈലേജ്, എത്ര പ്രിവിയസ് ഓണേഴ്സ് ഉണ്ട്, എന്നു തുടങ്ങി അറിയേണ്ടതെല്ലാം , അവസാനം ഫോണ്‍ വെക്കുന്നതിനു തൊട്ടു മുമ്പ് വില നമ്മള്‍ എടുത്ത് പറയുന്നു, അതിന്റെ കൂടെ ഒരു വാചകവും ചേര്‍ക്കണം , ഓകെ അപ്പൊ താങ്കള്‍ പറഞ്ഞതു പോലെ ഉള്ള നല്ല കണ്ടീഷനിലെ കാറാണെങ്കില്‍ ഞാന്‍ 1.10 തരാം , നല്ല കണ്ടീഷന്‍ കാറല്ല എന്നു ഒരു സെല്ലറും സമ്മതിക്കാത്ത സ്ഥിതിക്ക് ഓക്കെ പറഞ്ഞ് ഫോണ്‍ വെയ്ക്കാനാണ് സാധ്യത!

2 വാഹന പരിശോധന,
നിര്‍ബന്ധമായും നല്ല സൂര്യപ്രകാശമുള്ള പകല്‍ ക്കാലം തന്നെ യായിരിക്കണം വാഹനം പരിശോധിക്കാന്‍ ചെല്ലേണ്ടത്, പരിശോധിക്കുമ്പോള്‍ കഴിയുന്നതും ഒരു മെക്കാനിക്കോ വാഹനത്തെ പറ്റി അല്പമെങ്കിലും പരിചയമുള്ളവരോ കൂട്ടത്തില്‍ ഉണ്ടാവണം , ഒരു ഐഡി കൂടെ കരുതുക ഓഫീസ് ബാഡ്ജോ ബാങ്ക് കാര്‍ഡോ മറ്റെന്തെങ്കിലും അതു പോലുള്ള ഒന്ന്. കൂട്ടത്തില്‍ ആ പരസ്യം കട്ടു ചെയ്തതും ഒരു പേപ്പറും പേനയും കരുതണം വളരെ പ്രധാനപ്പെട്ട ഒരു ടൂളും കൂട്ടത്തില്‍ എടുക്കാന്‍ മറക്കരുത്, ഒരു കുഞ്ഞ് മാഗ്നെറ്റ് പീസ്! വാഹനത്തിന്റെ അടുക്കല്‍ നാമെത്തുമ്പോള്‍ പുതുതായി വാഹനം വാങ്ങാന്‍ പോകുന്നവരാണെങ്കില്‍ അല്പം സന്തോഷം നമ്മുടെ ഉള്ളില്‍ ഉണ്ടാവും അതു പുഞ്ചിരിയായി പുറത്ത് വരികയും ചെയ്യും എന്നാല്‍ അത് പാടില്ല , കാര്‍ എത്ര നല്ല കണ്ടീഷന്‍ ആണെങ്കിലും ഒട്ടും സന്തോഷം മുഖത്ത് വരാന്‍ പാടില്ല, പകരം , ഞാന്‍ സ്ഥിരം തട്ടിവിടുന്ന ഒരു വാചകം ഉണ്ട് അതു പോലെ മറ്റോ ആവാം, നിരാശപ്പെടുത്തിക്കളഞ്ഞു , ഞാന്‍ ഇത്രയും ദൂരം ബര്‍മ്മിങ്ങ്ഹാമില്‍ നിന്നും വന്നതാണു എന്നാല്‍ ഇത് തികച്ചും നിരാശയായി പോയി!

അടുത്ത നമ്മുടെ ഭാവം നമുക്കും കാറുകളെ കുറിച്ച് ചിലതൊക്കെ അറിയമെന്ന രീതിയിലായിരിക്കണം പക്ഷേ ചുമ്മാ വാചകമടിച്ച് വിഡ്ഡിത്തം ഒന്നും വിളിച്ച് പറയരുത്, ഞാന്‍ കാറുകള്‍ സ്വയം നന്നാക്കാറൂണ്ടെന്നായിരുന്നു ഞാന്‍ തട്ടി വിടാറുണ്ടായിരുന്നത്! ഇനി കാര്‍ പരിശോധിക്കേണ്ട വിധം കാറിന്റെ പുറമാണല്ലൊ ആദ്യം നമ്മളുടെ കണ്ണില്‍ പ്പെടുന്നത് അപ്പോള്‍ പുറത്ത് നിന്നും തുടങ്ങാം പരിശോധന, ബോഡി യിലെ പെയിന്റ് നോക്കുക , 5 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള കാറാണെങ്കില്‍, വീലിനു മുകളില്‍, വാഹനത്തിന്റെ കീഴ് വശം, ബൂട്ടിന്റെ കാര്‍പെറ്റിനു താഴെ തുടങ്ങിയവ നന്നായി പരിശോധിക്കുക തുരുമ്പ് ആരംഭിക്കാന്‍ ഏറ്റവും സാധ്യതയുള്ള ഭാഗങ്ങള്‍ അവിടെയാണ്. ബൂട്ടില്‍ നോക്കുമ്പോള്‍ സ്പെയര്‍ ടയറിന്റെ കണ്ടീഷനും ടൂളുകള്‍ യഥാസ്ഥാനത്തുണ്ടോ എന്നും കൂടെ നോക്കാന്‍ മറക്കരുത്! രണ്ട് മീറ്ററോളം ദൂരേക്ക് മാറി പല ആങ്കിളില്‍ വാഹനത്തിന്റെ പെയിന്റ് നോക്കുക എവിടെയെങ്കിലും വ്യത്യാസം തോന്നിയാല്‍ കൈയിലുള്ള മാഗ്നെറ്റ് അവിടെ വച്ച് നോക്കുക പുട്ടി ഇട്ട് പെയിന്റ് ചെയ്തിരിക്കുന്നതാണെങ്കില്‍ മാഗ്നെറ്റ് പീസ് താഴെ വീഴും അല്ലെങ്കില്‍ അത് കാറിന്റെ ബോഡിയില്‍ ഒട്ടിയിരിക്കും, പിന്നീട് വാഹനത്തിന്റെ നേരെ മുന്നില്‍ വന്ന് പിറകിലേക്ക് മാറി നോക്കുക ബോണറ്റിന്റെ കവര്‍ യഥാരീതിയില്‍ ചേര്‍ന്നാണോ കിടക്കുന്നതെന്ന് പരിശോധിക്കുക ആക്സിഡെന്റായ വണ്ടികള്‍ ചെലപ്പോള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ ഇതു മൂലം സഹായിക്കും . പിന്നീട് മുന്നിലേയും പിറകിലേയും വിന്‍ഡ് സ്ക്രീനുകളും എല്ലാ വിന്‍ഡോ ഗ്ലാസുകളും പരിശോധിക്കുക ഒരു മാനു ഫാക്ചററിന്റേതു തന്നെയായിരിക്കണം എല്ലാ ഗ്ലാസുകളും! അല്ലെങ്കില്‍ സൂക്ഷിക്കുക ചെലപ്പോള്‍ ആ കാര്‍ ആക്സിഡെന്റിലോ വാന്‍ഡലിസത്തിലോ അകപ്പെട്ടതായിരിക്കും (ഇന്‍ഡ്യയില്‍ വാന്‍ഡലിസത്തിലകപ്പെട്ട കാറുകള്‍ക്ക് വില കുറവ് ഉണ്ടാവാറില്ല എന്നു തോന്നുന്നു എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും ഒരു പക്ഷേ അമേരിക്കയിലും അതല്ല സ്ഥിതി മിഡിലീസ്റ്റീല്എങ്ങെനെയാ എന്ന് വലിയ പിടിയില്ല). അപ്പൊ അതൊക്കെ ഓക്കെയാണെങ്കില്‍ ടയറുകള്‍ നോക്കുക , ടയറുകള്‍ റോഡില്‍ നിന്നും സ്ലിപ്പ് ആവാതിരിക്കാന്‍ മിനിമം 1.6 മിമി കനം ത്രെഡുകള്‍ക്ക് ഉണ്ടായിരിക്കേണ്ടതാണ്. അതു കൂടാതെ നോക്കേണ്ടത് ഷോക്സ് അബ്സോര്‍ബറിന്റെ കണ്ടീഷന്‍ ആണ് മുന്‍ വശത്തെ ടയറിന്റെ മുകളില്‍ രണ്ടു കൈയും കൊണ്ട് താഴേക്ക് തള്ളി നോക്കുക വാഹനം ഏറെ നേരം കുലുങ്ങുന്നുവെങ്കില്‍ താരതമ്യേന ഷോക്സ് അബ്സോര്‍ബര്‍ മോശം കണ്ടീഷന്‍ ആവാനാണ് സാധ്യത നല്ല കണ്ടിഷന്‍ ആണെങ്കില്‍ വാഹനം ഒന്നു തുള്ളി നില്‍ക്കും.
എക്സ്റ്റീരിയറിലെ പരിശോധന അവസാനിച്ചെങ്കില്‍ ബോണറ്റ് തുറക്കാന്‍ ആവശ്യപ്പെടാം , ബോണറ്റ് അനായാസേന തുറക്കാന്‍ കഴിയുന്ന രീതിയില്‍ ആയിരിക്കണം , ബോണറ്റ് തുറന്നാല്‍ എഞ്ചിന്റെ ഓയില്‍ നോക്കാന്‍ ഒരു സ്കെയില്‍ ഉണ്ടവും അതു തുറന്ന് എഞ്ചിന്‍ ഓയിലിന്റെ കണ്ടീഷന്‍ നോക്കാം (എഞ്ചിന്‍ ഒരു വിധം തണുത്തതാണെങ്കില്‍ മാത്രമേ ആ സ്കെയിലും എഞ്ചിന്റെ കവറും ഊരി പരിശോധിക്കാവൂ ) ഓയില്‍ സാധാരണയില്‍ കൂടുതല്‍ കറുപ്പാണെങ്കില്‍ ഉടമ കാര്‍ നേരാവണ്ണം ശ്രദ്ധിച്ചില്ലെന്നു സാരം , എഞ്ചിനോയിലില്‍ വെളുത്ത ക്രീം മാതിരി എന്തെങ്കിലും പറ്റിയിരിക്കുകയും കനച്ച വെളിച്ചെണ്ണയുടെ ഗന്ധവും ഉണ്ടെങ്കില്‍ ആ വാഹനം വാങ്ങാതിരിക്കുന്നതാവും ഉത്തമം. നന്നാക്കാന്‍ ഏറെ തുക വേണ്ടി വരും! ഓയില്‍ നോക്കി കഴിഞ്ഞുവെങ്കില്‍ ബാറ്ററി എങ്ങെനെയുണ്ടെന്ന് നോക്കുന്നത് നന്നായിരിക്കും എന്തെങ്കിലും മോശമായ ലീക്കുണ്ടോ അത് മുഖാന്തരം തുരുമ്പ് ഉണ്ടോ എന്നൊക്കെ, അതിനു ശേഷം ബോണറ്റ് അടക്കാതെ തന്നെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടാം നല്ല കണ്ടീഷനിലുള്ള എഞ്ചിനില്‍ നിന്നും അപശബ്ദങ്ങള്‍ ഒന്നും ഉണ്ടാവില്ല, ഒരേ രീതിയിലുള്ള ചെറിയ ശബ്ദമായിരിക്കും എഞ്ചിനില്‍ നിന്നും പുറപ്പെടുന്നത് (അധിക നേരം വാഹനം നിശ്ചല അവസ്ഥയില്‍ എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നെങ്കില്‍ , എഞ്ചിനെ തണുപ്പിക്കുന്നതിനായ് ഫാന്‍ തനിയെ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട് അതിന്റെയും ശബ്ദം കണക്കിലെടുക്കണം). അതിനു ശേഷം വാഹനത്തിന്റെ പിറകില്‍ പോയി പുകക്കുഴലില്‍ കൂടെ വരുന്ന പുക പരിശോധിക്കുക ഇതും വളരെ പ്രധാന പ്പെട്ടതാണ്, ഏതെങ്കിലും കാരണവശാല്‍ നീല നിറത്തിലെ പുകയാണ് വരുന്നതെങ്കില്‍ അപ്പോഴേ അവിടെ നിന്നും സ്കൂട്ടാവുക , നല്ല കണ്ടീഷന്‍ ആണെങ്കില്‍ വളരെ ചെറിയ അളവില്‍ നമുക്ക് ശ്രദ്ധിച്ചു നോക്കിയാല്‍ കാണാന്‍ കഴിയുന്ന രീതിയിലായിരിക്കും പുകയുണ്ടാവുന്നത്‍ അതും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ വാഹനത്തിലെ ലൈറ്റുകള്‍, ഇന്‍ഡികേറ്ററുകള്‍ എല്ലാം പ്രവര്‍ത്തിക്കുന്നോ എന്നും പരിശോധിക്കുക. അതിനു ശേഷം വാഹനത്തിന്റെ അടിയില്‍ നോക്കുക എന്തെങ്കിലും തുരുമ്പ് ഉണ്ടോ എക്സോസ്റ്റിന്റെ കണ്ടീഷന്‍ എങ്ങനെയുണ്ടെന്ന് ഒക്കെ കണ്ണ് കൊണ്ട് ഒരു ഓട്ടപ്രദിക്ഷണം ചെയ്യുന്നതോടൊപ്പം എഞ്ചിന്റെ താഴെഭാഗത്ത് നിന്ന് എന്തെങ്കിലും ലീക്ക് ഉണ്ടോ പ്രതലത്തില്‍ നോക്കി മനസ്സിലാക്കുക അവിടെയും ഒരു കാര്യം ശ്രദ്ധിക്കുക ഏറെ നേരം വാഹനത്തിന്റെ ശീതികരണ സംവിധാനം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ജലാംശം ഇറ്റു വീഴാന്‍ സാധ്യതയുണ്ട്, അതു കാര്യമാക്കേണ്ട.

ഇത്രയും പരിശോധന കഴിഞ്ഞെങ്കില്‍ വാഹനത്തിന്റെ ഇന്റീരിയര്‍ നോക്കാം സീറ്റുകള്‍ , കാര്‍പെറ്റ്, റൂഫ്, സീറ്റ്ബെല്‍ട്ടുകള്‍ ഓരോന്നും, ഡാഷ് ബോഡ് ഒക്കെ പരിശോധിക്കുന്നതോടൊപ്പം രണ്ട് കര്യങ്ങള്‍ കൂടെ നോക്കണം അത് ആക്സിലേറ്ററിലെ പാഡിന്റെതേയ്മാനവും വണ്ടിയുടെ മൈലേജും അനുപാതമാണോ എന്ന് നോക്കുക 50, 000മൈലുകള്‍ ഓടിയ വണ്ടിയിലെ ആക്സിലേറ്ററിലെ പാഡുകള്‍ അധികം തേഞ്ഞിട്ടുണ്ടാവില്ല , എന്നാല്‍ 100,000 മൈലുകള്‍ ഓടിയ വാഹനത്തിന്റെ ആക്സിലേറ്ററിന്റെ പാഡുകള്‍ക്ക് അതായിരിക്കില്ല സ്ഥിതി! അതിനോടോപ്പം നോക്കേണ്ട മറ്റൊരു വസ്തുത ഡാഷ് ബോഡിലെ ഗ്ലാസ്സ് ഇളക്കി മാറ്റിയിട്ടുണ്ടോ എന്നാണ്. അതിലെ സ്ക്രൂവിനു ചുറ്റും സ്ക്രൂഡ്രൈവെര്‍ ഇട്ടു വരച്ച പാടുകള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയാണ്, എന്തിനോ വേണ്ടി ഡാഷ് ബോഡിലെ കവര്‍ ഇളക്കി മാറ്റിയിരിക്കുന്നു, അപൂര്‍വമായേ അതിന്റെ ആവശ്യം ഉണ്ടാവാറുള്ളൂ , ഡാഷ് ബോഡിന്റെ കവറും വാഹനത്തിന്റെ കുറഞ്ഞ??? മൈലേജും ആയി വളരെ ബന്ധമുണ്ട് താനും!

3, ഡ്രൈവിങ്ങ്
ഇത്രയും ആയെങ്കില്‍ ഒരു വിധത്തില്‍ വാഹനത്തിന്റെ പരിശോധന കഴിഞ്ഞിരിക്കുന്നു, ഇനി വാഹനത്തിന്റെ കണ്ട്രോളുകള്‍ മനസ്സിലാക്കി ഒന്നു ചവിട്ടി വിട്ടു നോക്കൂ, അധികം ട്രാഫിക്കില്ലാത്ത വിശാലമാ‍യ റോഡാണ് സൌകര്യം പല സ്പീഡില്‍ പല ഗിയറില്‍ കുറേ ഏറെ നേരം വാഹനം ഓടിച്ചു നോക്കുന്നതില്‍ തെറ്റില്ല ,ഒരു സൈഡിലേക്കും ചരിയാതെ, സ്റ്റീയറിങ്ങില്‍ അമിത ബലം കൊടുക്കേണ്ടി വരാതെ വളരെ സ്മൂത്തായിട്ടയിരിക്കും നല്ല കണ്ടീഷനില്‍ ഉള്ള വണ്ടിയുടെ പ്രയാണം , ക്ലച്ചും ഗിയറും അനായേസന പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാവണംബ്രേക്കിങ്ങും ശ്രദ്ധിക്കുക ആദ്യം ചെറിയ വേഗത്തില്‍ ബ്രേക്ക് ചെയ്തു നോക്കി വേഗം വര്‍ദ്ധിപ്പിച്ച് വര്‍ദ്ധിപ്പിച്ച് ബ്രേക്ക് ചെയ്തു നോക്കുക. അപ്പോഴും വാഹനം ചരിഞ്ഞു പോവാതെ വേണം നിശ്ചലമാവാന്‍. വാഹനം ഓടുമ്പോള്‍ ഒരു കാരണവശാലും അതിലുള്ള ഓഡിയോ പ്ലെയര്‍ പ്രവര്‍ത്തിപ്പിച്ച് നോക്കരുത്, വാഹനത്തില്‍ നിന്ന് എന്തെങ്കിലും അപശബ്ദങ്ങള്‍ ഉണ്ടായാല്‍ കേള്‍ക്കാന്‍ ബുദ്ധിമുട്ടാവും.

4, ഡൊക്യുമെന്റ്സ്, വിലപേശല്‍
ഇത്രയും കാര്യങ്ങള്‍ പരിശോധിച്ചു കഴിഞ്ഞു തൃപ്തിയായെങ്കില്‍ മാത്രം വാഹനത്തിന്റെ ഡോക്യുമെന്റ്സ് കാണാം ആദ്യം നമ്മുടെ ഐഡി കാണിച്ചിട്ട് വില്‍ക്കുന്ന ആളിന്റെ ഐഡി കാണാനായി ആവശ്യപ്പെടാം , വണ്ടിയിലുള്ള രെജിസ്ട്രേഷന്‍ ഡോക്യുമെന്റിലെ രെജിസ്ട്രേഷന്‍ നമ്പര്‍, വണ്ടിയുടെ നമ്പര്‍പ്ലേറ്റ്, വിന്‍/എഞ്ചിന്‍ നമ്പര്‍, ഓണറുടെ പേര് , ഫൈനാന്‍സ് ഇതൊക്കെ തീര്‍ച്ചയായും വെരിഫൈ ചെയ്യണം, സംശയമുണ്ടെങ്കില്‍ പിന്നീടാകാം വെരിഫിക്കേഷന്‍ എന്ന് ഒരു കാരണവശാലും വിചാരിക്കരുത്, ഏതെങ്കിലും തേഡ് പാര്‍ട്ടി ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെങ്കില്‍ അങ്ങനെ തന്നെ ചെയ്യണം (വിദേശത്ത്). പിന്നീട് വാഹനം വാങ്ങിച്ചു കഴിഞ്ഞാല്‍ നാമെന്തെങ്കിലും പേയ്മെന്റോ സെര്‍വീസോ ചെയ്യാനുണ്ടോ എന്നും അന്വേഷിക്കുക തുടര്‍ന്നുള്ള വിലപേശലില്‍ അതും കണക്കാക്കണം.

ഇത്രയും പരിശോധന കഴിഞ്ഞെങ്കില്‍ നേരത്തെ 1.10ലക്ഷത്തില്‍ നില്‍ക്കുന്ന വാഹനത്തിനു, നിങ്ങളുടെ മനോധര്‍മ്മം പോലെ വില പേശിത്തുടങ്ങാം, ഞാനാണെങ്കില്‍ 45000 രൂപ തൊട്ട് തുടങ്ങും , നേരത്തെ നമ്മള്‍ കൈയില്‍ കരുതിയ പേപ്പറില്‍ വണ്ടിയുടെ പ്രോബ്ലെംസ് ഓരോന്ന് എഴുതിയിട്ടിട്ടുണ്ടല്ലൊ , അതാണ് നമ്മെ വില പേശാന്‍ സഹായിക്കുന്ന യന്ത്രം !
ഫോട്ടോയൊന്നും ഇടാന്‍ പ്ലാന്‍ ഇല്ലായിരുന്നു, പോസ്റ്റ് കമ്പ്ലീറ്റ് എഴുതിക്കഴിഞ്ഞപ്പോഴാണ് ഓര്‍ത്തത് എന്റെ പഴയ കാറുകളുടെ ചില ഫോട്ടോസ് ഫോള്‍ഡെറില്‍ ഉണ്ടല്ലൊ എന്ന് , ബ്ലോഗിലൊക്കെ വരുന്നതിനു മുമ്പ് പരസ്യങ്ങള്‍ക്കായി എടുത്ത ഫോട്ടോസാണ് , ആ കാഴ്ചപ്പാടിലേ കാണാവൂ എന്ന് അഭ്യര്‍ത്ഥനയും ഉണ്ട്!




കാറിന്റെ മോഡല്‍ കാണിക്കാന്‍ വേണ്ടി എടുത്ത ഫോട്ടോ



ഈ കാറിന്റെ ബാക്കില്‍ ക്യാമേറ ഉണ്ടായിരുന്നു റിവേഴ്സ് ഗിയറില്‍ ഇട്ടാല്‍ പിറകിലെ ദൃശ്യങ്ങള്‍ മുന്നിലെ സ്ക്രീനില്‍ വരും!


ഇത് കണ്ടാണെനിക്കീ കാറിനോട് കമ്പം കയറിയത്, ഓടിച്ചാല്‍ ഒരു 2 സീറ്റര്‍ ഫ്ലൈറ്റ് ഓടിക്കുന്ന മാതിരിയല്ലേ ഡാഷ് ബോഡില്‍ നോക്കേണ്ടത്???


നമ്പര്‍ പ്ലേറ്റ് ഒക്കെ ചോദിച്ചു വാങ്ങിയതാ ഫുള്‍ പേരിന്റെ ഇനിഷ്യല്‍ ഒക്കെ ചേര്‍ത്ത് കിം ഫലം???


എന്റെ അഭിപ്രായത്തില്‍ ഏറ്റവും കൂടുതല്‍ ഡ്രൈവിങ്ങ് സുഖം തരുന്ന കാറിതാണ്, ഇതായിരുന്നു എന്റെ ഫേവറിറ്റ് വണ്ടി വോക്സ് വാഗെണ്‍ പസ്സാറ്റ്!!!(ഞാന്‍ ഏറ്റവും കൂടുതല്‍ കാലം ഓടിച്ചതിവനെയാണ് 1 1/2 വര്‍ഷം) നല്ല വില കിട്ടിയപ്പൊ അവനേയും മറിച്ചു:)


( ഭയങ്കരമാന ഒരു ഡിസ്ക്ലൈമര്‍:- ഞാന്‍ ഒരു ഓട്ടോമൊബൈല്‍ എഞ്ചിനീയറല്ല, എന്നത് പോകട്ടെ ഒരു കാര്‍ മെക്കാനിക്ക് പോലുമല്ല ഇതില്‍ ഞാന്‍ എഴുതിയിരിക്കുന്നത് എന്റെ അനുഭവക്കുറിപ്പുകള്‍ മാത്രമാണ്)

55 comments:

സാജന്‍| SAJAN said...

ഏറെ നാളുകള്‍ക്ക് ശേഷം ഞാന്‍ വീണ്ടും ഒരു പോസ്റ്റുമായി ബൂലോഗത്തിലെത്തിയിട്ടുണ്ട് സമയം പോലെ സൌകര്യം പോലെ വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ എല്ലാ മാന്യ സുഹ്രൂത്തുക്കളോടും അപേക്ഷിക്കുന്നു:)

മൂര്‍ത്തി said...

ഒരു കാര്‍ വാങ്ങിയ സുഖം വായിച്ചുകഴിഞ്ഞപ്പോള്‍..

ഗുപ്തന്‍ said...

കൊള്ളാം... എ പ്രാക്റ്റികല്‍ ഗൈഡ് റ്റു... സ്റ്റൈല്‍. ഒരുപാടുപേര്‍ക്ക് പ്രയോജനം ചെയ്തേക്കാവുന്ന പോസ്റ്റ്.

ഞാന്‍ പുതിയ കാറേ വാങ്ങുന്നുള്ളൂ എന്ന് തീരുമാനിച്ചു. രണ്ടാംകെട്ടുകാരിയെ കെട്ടിയാലും കാര്‍ പുതിയത് :)

Cartoonist said...

ഹാവൂ, കൈയിലെടുത്ത തേങ്ങ ഞാന്‍ ആശ്വാസത്തോടെ താഴെയിടുന്നു !
ഭഗവാന്‍ മൂര്‍ത്തി കാപ്പാത്തു.

ഒന്നു പറഞ്ഞോട്ടെ,
സുസ്മേരവദനനായാണ് വായന‍ തുടങ്ങിയത്. ഇടയ്ക്ക്, അത് പൊട്ടിച്ചിരിയായപ്പോള്‍ ആള് കൂടീ. ഞാനല്ലേ ആള്, ഒട്ടും കൂസാന്‍ പോയില്ല. പൊട്ടിപ്പൊട്ടിച്ചിരിച്ചുകൊണ്ടാണ് ഒരുവിധം നിര്‍ത്താന്‍ പറ്റിയത്.

ഒന്നും നോക്കാതെ വാങ്ങിയ ഒരു ചുവന്ന ‘സെന്‍’ശകടം
പുറത്തെ വെയിലത്തുകിടന്ന് എന്നെ നോക്കി
സൌഹൃദത്തോടെ ചിരിയില്‍ പങ്കുചേര്‍ന്നു.
എന്നെ ഒരിയ്ക്കലും വീഴ്ത്താത്ത വണ്ടിയാണ്.
തന്റെ ബഞ്ചില്‍ മറ്റേ അറ്റത്ത് മൌനിയായിരിയ്ക്കുന്ന കൂട്ടുകാരനെ നോക്കിയിരിയ്ക്കുന്ന ഒന്നാം ക്ലാസ്സുകാരനെപ്പോലെ ഞാന്‍ അതിനെ നോക്കി‍, ‘കൂട്ടാരാ’ എന്നു വിളിച്ചു.

തിരിച്ചുവരവിന് ആശംസകള്‍ !

ബയാന്‍ said...

കാന്തത്തിന്റെ പുട്ടിയിടല്‍ പരിപാടി പഠിപ്പിച്ചത് നന്നായി,; അതിതുവരെ കാണാത്തതാ..

“ ഒരു ഐഡി കൂടെ കരുതുക ഓഫീസ് ബാഡ്ജോ ബാങ്ക് കാര്‍ഡോ മറ്റെന്തെങ്കിലും അതു പോലുള്ള ഒന്ന്.“ അടികൊള്ളതിരിക്കാനാവും അല്ലെ. ?

K.V Manikantan said...

ഒരു കാറു വാങ്ങാന്‍ പോകുമ്പോള്‍ ഇത്ര കാര്യങ്ങള്‍ നോക്കണമല്ലേ? വളരെ നല്ല ലേഖനം സാജന്‍.
ഓടോ: ഇടിവാള്‍ ഈ കേസില്‍ ഒരു മിഡില്‍ ഈസ്റ്റ് സാജന്‍ ആണെന്നു പറയാം. അതിനാല്‍ ഞാന്‍ അവനു സബ് കോണ്ട്രാക്റ്റ് കൊടുക്കും, കാറു വാങ്ങല്‍ കേസ്..

myexperimentsandme said...

ഉഗ്രന്‍ സാജന്‍സ്. നല്ല വിവരദായകപ്പോസ്റ്റ്. പുട്ടിക്കാന്തന്‍ പരിപാടി ആദ്യമായാണ് കേള്‍ക്കുന്നത്.

1.10 ലക്ഷം കാറിന്റെ പേശല്‍ 45000 ല്‍ നിന്ന് തുടങ്ങണമല്ലേ. ഒരു ചമ്മലൊക്കെ കാണില്ലേ പകുതിയിലും താഴെ നിന്ന് മുകളിലേയ്ക്ക് കയറിക്കയറി വരാന്‍?

പോസ്റ്റ് വളരെ നന്നായി ഇഷ്ടപ്പെട്ടു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അടിപൊളി പോസ്റ്റ്, പ്രിന്റെടുത്ത് കാണാതെ പഠിക്കാന്‍ പറ്റിയത്...


ബാക്കി വല്ലതുമുണ്ടേല്‍ മിഡില്‍ ഈസ്റ്റ് സാജന്‍ പ്ലീസ് കമന്റായിട്ടിടുവോ...

ഓടോ: ഒരു 40% പൊങ്ങച്ചം മേമ്പൊടി ചേര്‍ത്തിട്ടുണ്ടല്ലേ..:) അതും കലക്കി

Mr. K# said...

സാജന്‍ ഭായീ, വിശദമായി എഴുതിയിരിക്കുന്നു. പലര്‍ക്കും ഉപയോഗപ്പെടും.

ഞാന്‍ കൊക്ക് വലിയ മീനിനെ കണ്ടാല്‍ ചെയ്യുന്ന പോലെ കണ്ണടക്കുന്നു :-)

ദേവന്‍ said...

അസ്സലു പോസ്റ്റ് സാജാ.
ജാതകവശാല്‍ വിലപേശല്‍ എനിക്കു പറഞ്ഞിട്ടില്ല. ഞാന്‍ ബാര്‍ഗെയിന്‍ തുടങ്ങിയാല്‍ ഒന്നുകില്‍ മറ്റവന്‍ എന്നെയടിക്കും, അല്ലെങ്കില്‍ ഞാന്‍ അവനെയടിക്കും എന്നല്ലാതെ കച്ചകപടം നടക്കത്തില്ല.

വണ്ടീടെ സര്വീസ് ഹിസ്റ്ററി, പോലീസ് ഹിസ്റ്ററി എന്നിവയൊക്കെ കണ്ടുപിടിക്കാനുള്ള ഇടപാട് ഓരോ നാട്ടിലെയും അറിഞ്ഞാല്‍ ഉപകാര്‍ ആയേനെ. ദുബായില്‍ ട്രാഫിക് സ്റ്റേഷനില്‍ പോയി ഒരു ചെറിയ ഫീസ് അടച്ചാല്‍ ഏതു വണ്ടിയുടെയും പോലീസ് ഹിസ്റ്ററി കിട്ടും, ഏജന്‍സി മെയിന്റെയിന്‍ ചെയ്യുന്ന കാര്‍ ആണെങ്കില്‍ അവരു സീല്‍ അടിച്ച ബുക്കും ഉണ്ടാവും.

ദിവാസ്വപ്നം said...

:-) സാജാ, തീര്‍ച്ചയായും നല്ല ടിപ്സ്.

1.10-ന്റെ വണ്ടിയ്ക്ക് 0.45-ല്‍ വിലപേശല്‍ തുടങ്ങണം എന്നതുമാത്രം ഇത്തിരി കട്ടിയായിപ്പോയി :-)

പക്ഷേ............


എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ Used Car വാങ്ങരുത് എന്ന് എന്റെ അനുഭവം; Not even Toyota/Honda.

കാളിയമ്പി said...

സാജേട്ടാ ഉഗ്രന്‍ പോസ്റ്റ്.

“കാറുവാങ്ങണമച്ഛന്‍ എന്നോതും കിടാവിന്റെ
മാറിലെച്ചൂടാല്‍ ശീതം പോക്കി ഞാനിരിയ്ക്കവേ..“

എന്നൊക്കെയെഴുതാന്‍ ക്ടാവും പശുവുമൊന്നുമില്ലേലും നല്ല ഓട്ടയുള്ള ബ്ലാങ്കറ്റെടുത്ത് ശീതം പോക്കി കാറോടിയ്ക്കാനറിയാതെ, മൊബൈലില്ലാതെ പതിനെട്ടാംനൂറ്റാണ്ടിലെ ജീവിയായ ഞാനിരിയ്ക്കുന്നു....

കാറുവാങ്ങുന്നില്ലേലും ഇവിടുന്ന് ഒരുപദേശം ഞാനെടുക്കുന്നു
”പക്ഷേ ചുമ്മാ വാചകമടിച്ച് വിഡ്ഡിത്തം ഒന്നും വിളിച്ച് പറയരുത്“ എന്നുള്ളത്..പലപ്പോഴും ഇത് പതിവാണെനിയ്ക്ക്..അവസാനം ഓവറായി..ല്ലേ..എന്നമട്ടിലൊരു പോക്കും..

അല്ല ഇവിടെ ഓവറായില്ലല്ലോ?...ല്ലേ..

:)

സാരംഗി said...

very informative.
nice post sajan.

സാജന്‍| SAJAN said...

പഴയ കാറുകള്‍ കാണാ‍നും വാങ്ങിക്കാനും ഈ വഴി വന്ന എല്ലാ കസ്റ്റമേഴ്സിനും എന്റെ ഹൃദയംഗമായ നന്ദി, നമസ്ക്കാരം:)
മൂര്‍ത്തിച്ചേട്ടാ:)
മനു:) നല്ല തീരുമാനം വഴിയില്‍ കിടന്നുപോകുമെന്ന ടെന്‍ഷന്‍ ഒഴിവാകുമല്ലോ അല്ലേ?
കാര്‍ട്ടോണിസ്റ്റ് :) ഇതു വഴി ആദ്യമായി ആണല്ലൊ സ്വാഗത്! താങ്കളെപ്പോലെയുള്ള പുലികള്‍ ഇതു വഴി വരികയോ? ഞാന്‍ ക്രിത്രാര്‍ത്ഥനായി, സോറി ക്രിതു ഗാത്രനായി ശോ, കൃതാന്ഥനായി, ചുരുക്കി പറഞ്ഞാല്‍ അങ്ങനെങ്ങാണ്ട് ഒരു വാക്ക് ഉണ്ടല്ലൊ ഞാന്‍ അതായി അത്ര തന്നെ! (ഈ മലയാളത്തിലെ ഓരോരോ വാക്കുകളെ എന്റമ്മച്ചിയേ)
ബയാന്‍:) അതേയ് , നമ്മള്‍ കാണിച്ചാ‍ലല്ലേ വില്‍ക്കുന്നവനും അവന്റെ സ്വന്തം പേരോ ഫോട്ടോയൊ ഒക്കെ ഉള്ള ഡിറ്റയില്‍സ് നമ്മെ കാണിക്കൂ അതിനു വേണ്ടിയാ ചുമ്മാ:)
സങ്കൂ, ഇടിവാളിനോട് ചോദിച്ച് ഇതിന്റെ കൂടെ എഴുതാന്‍ കഴിയുന്ന ടിപ്സ് വല്ലതും ആഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നന്നായേനേ എന്നു തോന്നുന്നു:)
വക്കാരിജി, അവരുടെ മൂഡും ആവശ്യവും അറിഞ്ഞാണ് വിലപേശല്‍ 80 % ശതമാനം ആളുകളും ദേഷ്യപ്പെടാനാണ് സാധ്യത പക്ഷേ 1500 പൌണ്ടിന്
മാര്‍കെറ്റില്‍ ഇട്ട ഒരു സ്കൂള്‍ ടീച്ചറിന്റെ കാര്‍ ഞാന്‍ 450 പൌണ്ടിനു വാങ്ങിയിട്ടുണ്ട് (അദ്ദേഹം സൌത്ത് ആഫ്രിക്കയ്ക്ക് മൈഗ്രേറ്റ് ചെയ്യുന്നു എന്നറിയാതെ പറഞ്ഞു പോയതിന്റെ ദോഷം) അന്നു എന്റെ കൂട്ടത്തില്‍ വന്ന് സുഹൃത്ത് സായിപ്പന്‍ ‌മാരുടെ തെറി കേള്‍ക്കാന്‍ വയ്യ എന്നു പറഞ്ഞ് ആ പ്രദേശത്തേക്ക് വന്നില്ല , വില കുറച്ച് പറയുന്നത്
അവരുടെ പൈസക്കുള്ള ആവശ്യവും വണ്ടിയെ കുറിച്ചുള്ള അജ്ഞതയും ഒക്കെ അനുസരിച്ചിരിക്കും എങ്കിലും നന്നായി വില പിടിച്ച് താഴ്ത്താന്‍ കഴിയും വില്‍ക്കുന്നവരുടെ ആത്മ വിശ്വാസം തകര്‍ത്താല്‍ മതി!
ചാത്താ നന്ദി, നമസ്ക്കാരം, യാഥര്‍ത്ഥ്യം പൊങ്ങച്ചങ്ങളെക്കാള്‍ അവശ്വസനീയമാണ്,
എഴുതിയത് മുഴുവന്‍ സത്യമാണ്, അതിശയോക്തി പോലും ഒട്ടുമില്ലാ:)
കുതിരവട്ടാ നന്ദി:) അതിനൊക്കെ അത്രയും പൈസ വേണ്ടല്ലൊ 500 പൌണ്ടിനു നല്ല കണ്ടീഷന്‍ വണ്ടി വാങ്ങാമല്ലോ?
ദേവേട്ടാ നന്ദി,
അതെ ദേവേട്ടാ ഓരോ രാജ്യത്തും ഓരോ ഏജന്‍സിയുണ്ട് യുകെയിലാണെങ്കില്‍ AA , RACതുടങ്ങിയ ഏജന്‍സികളും , ഇവിടെ ഓസ്ട്രേലിയയില്‍ NRMA എന്ന പ്രൈവറ്റ് ഏജന്‍സിയും ആണ് കാര്‍ ഡേറ്റാ ചെക്ക് ചെയ്യുന്നത്..
ദിവാ നന്ദി, വക്കാരിക്ക് കൊടുത്ത മറുപറ്റി വായിക്കാമോ?
അമ്പിയേ നന്ദി, വൂള്‍വെര്‍ഹാമ്പ്ടണില്‍ ഒരു കാര്‍ വാങ്ങുന്നത് അത്ര പ്രയാസമോ, എത്രയോ ഓക്ഷന്‍ സെന്റെര്‍ ഉണ്ട് അവിടെ ? അല്ലെങ്കില്‍ വേണ്ടാ ഞാന്‍ ഇവിടെ നിന്ന് ഒന്നു ട്രൈ ചെയ്യട്ടെ????
സാരംഗി നന്ദിയുണ്ട് കേട്ടോ സ്ത്രീ ജനങ്ങള്‍ക്കീ പോസ്റ്റ് എത്ര കണ്ട് പ്രയോജനം ചെയ്യുമെന്ന് എനിക്കറിയില്ല വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി!
വീണ്ടും എല്ലാ മഹാനുഭാവന്‍‌മാര്‍ക്കും കടന്നു വരാം, പഴയ കാറുകളുടെ ആദായ വില്‍പ്പന യാണീ ഇപ്പോള്‍ നടക്കുന്നത്!!!

ശ്രീ said...

സാജന്‍‌ ചേട്ടാ...

കുറെ നാളിനു ശേഷമുള്ള പോസ്റ്റ് തകര്‍‌ത്തു. വളരെ ഉപകാര പ്രദമായ പോസ്റ്റ് (തല്‍‌ക്കാലം എനിക്കിതു പ്രയൊജനപ്പെടില്ല, എങ്കിലും. കാരണം ഞാനിപ്പോ കാറു വാങ്ങുന്നില്ല എന്നതു തന്നെ) എന്തായാലും ഈ ഡാറ്റ സേവു ചെയ്തിട്ടുണ്ട്.
:)

G.MANU said...

njammakkum vanganam oru car

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സാജാ,
ഇതു കുറച്ചു കൊല്ലം മുമ്പേ പോസ്റ്റ് ചെയ്യരുതായിരുന്നഓ? അതെങനഅ , വരാനുള്ളത്‌ വഴിയില്‍ തങുമോ?

Santhosh said...

ഈ അടുത്ത കാലത്ത് വായിച്ചതില്‍ ഏറ്റവും പ്രയോജനമുള്ള പോസ്റ്റ്. എന്നാലും ഒരു മൂന്നു മാസം മുമ്പ് പോസ്റ്റാമായിരുന്നു:)

ഏറനാടന്‍ said...

സാജാ ഏറെകാലത്തിനു ശേഷമാണല്ലോ.. കാറുമായുള്ള തിരിച്ചുവരവ്‌ നന്നായി. നല്ല വിവരങ്ങള്‍ ഷെയര്‍ ചെയ്തതില്‍ സന്തോഷം.

സാജന്‍| SAJAN said...

ശ്രീയേ, ഇതു വഴി വന്നതിനും അഭിപ്രായങ്ങള്‍ പങ്കു വെച്ചതിനും നന്ദി!, ഇപ്പോ വേണമെന്നില്ലാ ഭാവിയില്‍ തീര്‍ച്ചയായും പ്രയോജനപ്പെടും, അന്നോര്‍മിക്കാമല്ലൊ:)
മനുന്‍ നന്ദി:)
ഇന്‍ഡ്യാ ഹെരിടേജ് മാഷേ നന്ദി:)
ഇനി ഭാവിയില്‍ പ്രയോജനപ്പെടട്ടെ!

സന്തോഷ് നന്ദി, ഇനിയും എന്നെങ്കിലും പഴയ കാറുകള്‍ വാങ്ങാന്‍ തോന്നിയാല്‍ ഉപയോഗിക്കാമല്ലൊ:)

എറനാടന്‍ :)

ഇതു വഴി പോയ എല്ലാ മഹാനുഭാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി!

ശാലിനി said...

സാജാ പോസ്റ്റ് നന്നായി. ഇതുപോലെയൊരു കാര്‍ ഭ്രാന്തന്‍ വീട്ടിലുണ്ട്. പ്രിന്റെടുത്തുകൊടുത്തേക്കാം.

വേണു venu said...

സാജാ, പോസ്റ്റിഷ്ടപ്പെട്ടു.
ഇരുന്നിരുന്നു് വാങ്ങുമ്പോള്‍‍ ദിവാ പറഞ്ഞതു പോലെ പുതിയതു് തന്നെ വാങ്ങണമെന്നു് എന്‍റെ അനുഭവം. നല്ല ടിപ്സുകള്‍‍.:)

myexperimentsandme said...

അമേരിക്കന്‍ മാവിലായിക്കാര്‍ കാറിന്റെ ഒരു ഏകദേശ ചരിത്രം അറിയാന്‍ ഇത് ഉപയോഗിക്കാറുണ്ടെന്ന് തോന്നുന്നു.

Unknown said...

സാജന്‍ ചേട്ടാ,
കിടിലന്‍ പോസ്റ്റ്. പലര്‍ക്കും ഉപകാരപ്പെടും.

ഓടോ: എന്റെ കാറിന്റെ കാര്യം വിട്ടേയ്ക്കൂ. ടാക്സിക്കാറിന്റെ ബോണറ്റ് തുറക്കൂ എന്നൊക്കെ പറയുന്നത് മോശമല്ലേ? :-)

കണ്ണൂസ്‌ said...

ചൊങ്കന്‍ പോസ്റ്റ് സാജാ.

എഞ്ചിന്‍ പൊക്കാതെ കാറിന്റെ ടൈമിംഗ് ബെല്‍റ്റിന്റെ അവസ്ഥ മനസ്സിലാക്കാന്‍ വഴി വല്ലതുമുണ്ടോ?

അതു പോലെ റൂഫും, ബോണറ്റില്‍ നിന്ന് റൂഫിലേക്കുള്ള ബീമും ചെക്ക് ചെയ്യുന്നത് നല്ലതായിരിക്കും. എന്തെങ്കിലും അപകടം പറ്റി വെല്‍ഡ് ചെയ്യപ്പെട്ട ബീം ആണെങ്കില്‍ ആ കാറ് ഒഴിവാക്കുന്നതാണ്‌ നല്ലത്. കൂടിയ വേഗതയില്‍, ഈ വെല്‍ഡുകള്‍ അകത്തേക്ക് കാറ്റ് കടത്തി വിടാന്‍ സാധ്യതയുണ്ട്. വണ്ടിയുടെ ബാലന്‍സ് തെറ്റാന്‍ ഇത് കാരണമാകുമെന്ന് പറയപ്പെടുന്നു.

അതുല്യ said...

സാജാ ഓണിങ് ഏ കാറ് ഈസ് എ പേയിന്‍ ന്ന് പണ്ട് ആരോ പറഞിട്ടുണ്ടോ അതോ ഭൂമിയിലു കാറ് വാങ്ങത്തവര്‍ക്ക് മരിക്കുമ്പോ പോകാനുള്ള സ്ഥലമാണു നരകം എന്നോ?

എന്റേലും ഉണ്ട് ഒരു വോള്‍ക്സ് വാഗണ്‍ വിക്കാന്‍. ഒരു കൈ നോക്കുന്നോ?

ദീപു : sandeep said...

നല്ല പോസ്റ്റ്‌ ഒരു റെഫറന്‍സ് ആക്കാം :)

Satheesh said...

സാജാ, ഇത്രയും വിജ്ഞാനപ്രദമായ ഒരു പോസ്റ്റ് അടുത്തകാലത്തൊന്നും വായിച്ചതായിട്ട് എനിക്കോര്‍മ്മയില്ല! സന്തോഷം!

ഇടിവാള്‍ said...

സാജാ,
നല്ല പോസ്റ്റ്. നാട്ടിലായതിനാല്�, ബ്ലോഗില്� ഇടക്കൊക്കെ ഒന്നു വന്ന് എത്തി നോക്കും എന്നു മാത്രം.

ദുബായില്�:
സര്�വീസ് ഹിസ്റ്ററി,എന്നത് മസ്റ്റ്... യു.എസ് സ്പെക് കാറുകള്� മിഡിലീസ്റ്റില്� ഒരിക്കലും വാങ്ങരുത്. ഇങ്ങോട്ട് എക്സ്പോര്�ട്ട് ചെയ്യുമ്മ 50% കാറുകളും മിക്കവാറും എല്ലാം ഫ്ലഡ് ഡാമേജ്/റിപയേഡ് ആയിരിക്കും. പിന്നെ റേഡിയേറ്റര്� മാറ്റേണ്ടിവരും ഇവിടത്തെ കാലാവസ്ഥക്ക്. അമേരിക്കന്� കാറുകളാണു എനിക്ക് ഏറ്റോം ഇഷ്ടമെങ്കിലും, യു.എസ്. സ്പെക് ഇമ്പൊര്�ട്ടഡ് കാറുകള്� വാങ്ങാതിരിക്കുന്നശതാ ബുദ്ധി.


സങ്കു ചുമ്മാ പറയുന്നതാ.. കഴിഞ്ഞ 2 വര്�ഷത്തില്� ഞാന്� 4 കാറേ മാറ്റിയുള്ളൂ.. ഇപ്പോ ഒരു പുത്തന്� കാറു വാങ്ങി, ഇനി 3 വര്�ഷത്തേക്ക് നോ ചേഞ്ച്ച്..ഷുവര്� ! (ഒരു ഗതിയുമില്ല.. അതാ)

ദുബൈ സ്റ്റൈല്�.. യൂസ്ഡ് കാറു വാങ്ങുമ്പോള്� ഒരു പ്രധാന ചോദ്യം: വൈ യു വാണ്ണ സെല്� ദ കാര്�..??

മിക്കവാറുമെല്ലാവരും ചിന്ന പ്രോബ്ലംസ് ഇല്ലാതെ വില്�ക്കാ�ാന്� സാധ്യത കുറവാ ;

കുത്തികുത്തി (കത്തി വച്ചല്ല) ചോദിച്ചാല്� വണ്ടിക്കുള്ള ചില്ലറ പ്രശ്നങ്ങളെങ്കിലും മനസ്സിലാക്കാം ;)

കൈപ്പള്ളീ ചേട്ടായി ആളു പുല്യാണു.. ഈ കാര്യത്തില്�ऽ ഞാന്� കാറു വാങ്ങ്യേപ്പോ അങ്ങേരടെ അഡ്വൈസ് ഉണ്ടാര്�ന്നു! ബ്രാന്�ഡ് ന്യൂ ആണെങ്കില്� പോലും.

സുന്ദരന്‍ said...

ഇവിടെ റോമില്‍ പഴയ വണ്ടിക്ക് തീരെ ഡിമാന്റില്ലാ...വെറുതെ തരാമെന്നുപറഞ്ഞലും വെണ്ടാ. കാരണം ആദ്യംതന്നെ വണ്ടി നമ്മുടെ പേരിലെക്ക് മാറ്റണം പിന്നെ ഇന്‍ഷ്യൂറ്ന്‍സും അല്ലറ്ചില്ലറ ചെലവുകളും എല്ലാം ചെയ്യുമ്പോള്‍ ഒരു ആയിരത്തി അഞ്ഞൂറ് യൂറോ വേണ്ടിവരും... പഴയ വണ്ടി കൊണ്ട് നടക്കുകയും വേണം. പുതിയതെടുത്താലും ഈ ചെലവെ വരു..(ബാക്കി മാസാമാസം ശംബളത്തില്‍ നിന്നും ചെറിയ സംഖ്യയായിട്ട് പിടിച്ചോളും....)

പിന്നെ ഈ പഴയ വണ്ടിയൊക്കെ എടുത്തുവച്ചാല്‍ അവസാനം സംസ്കരിക്കാന്‍ പത്തു നാനൂറ് യൂറോയോളം കൊടുക്കണമെന്നുകേട്ടു....

ഏറ്റവും വലിയ പ്രയാസം പഴയ വണ്ടിയെടുക്കുന്നവനു റോമില്‍ അയിത്തമുണ്ട്....
പുതിയ വണ്ടികളൊക്കെ പോകുന്ന വഴിയെ പുറകെ ചെന്നാല്‍ പണികിട്ടും. എല്ലാവഴിയിലൂടെയൊന്നും സഞ്ചരിക്കാന്‍ സ്വാതന്ത്യമില്ലാ.... വല്ല ഇടവഴിയൊക്കെ ചാടിവേണം പോകാന്‍.

സാജന്‍| SAJAN said...
This comment has been removed by the author.
സാജന്‍| SAJAN said...

പഴയ കാര്‍ വാങ്ങാനുള്ള ടിപ്സ് വായിക്കാനെത്തിയ എല്ലാ കാര്‍ ഫാനുകള്‍ക്കും നന്ദി!
ശാലിനി, പ്രിന്റൌട്ട് എടുത്ത് കൊടുക്കുന്നതോടൊപ്പം ഇതിനോട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ ഉണ്ടെങ്കില്‍ അതും കൂടെ എഴുതി വാങ്ങിച്ചാല്‍ നമുക്കിതില്‍ ആഡ് ചെയ്യാം നാളെ ആര്‍ക്കെങ്കിലും വേണമെങ്കില്‍ ഒരു റെഫറന്‍സ് ആയി ഉപയോഗിക്കാന്‍ തക്കവണ്ണം ഈ പോസ്റ്റ് നമുക്ക് രൂപപ്പെടുത്തി എടുക്കാം.
വേണു ച്ചേട്ടാ, എനിക്കും പുതിയ കാറാണ് ഇഷ്ടം പക്ഷേ ബാങ്ക് ലോണ്‍ എന്ന പരിപാടിയോട് തല്‍ക്കാലം യാതൊരു യോജിപ്പും എനിക്കില്ലാത്തത് കൊണ്ട് ഉള്ളതു കൊണ്ട് ഒരു വിധം കൊള്ളാവുന്ന പഴയ കാറുകള്‍ വാങ്ങി ഉപയോഗിക്കും:)
വക്കാരിജി നന്ദി, ജപ്പാനിലില്‍ കാറുകള്‍ വാങ്ങാന്‍ എന്തെങ്കിലും പ്രത്യേകിച്ച് ടിപ്സ് ഉണ്ടെങ്കില്‍ അതും ഇതിന്റെ കൂടെയോ അല്ലെങ്കില്‍ ഒരു പോസ്റ്റായോ ഇടാമോ?
ദില്‍ബാ നന്ദി!
അങ്ങനെയങ്ങ് എളിമ വേണ്ടാട്ടോ:)
കണ്ണൂസേ , നന്ദി!, അയ്യോ ഞാനൊരു മെക്കാനിക്കും ഓട്ടോമൊബൈല്‍ എഞ്ചിനീയറും ഒന്നും അല്ലേ, എനിക്കറിയവുന്നത് പറയാം ടൈം ബെല്‍ടിന്റെ കാര്യം സര്‍വീസ് ബുക്കില്‍ നിന്നും മാത്രമേ അറുയാന്‍ കഴിയൂ എന്നാണ് തോന്നുന്നത്, മിക്ക കാറുകളിലും അത് 60,000 കി മീ , 10,0000 തുടങ്ങിയ സമയങ്ങളില്‍ മാറ്റേണ്ടിവരുമെന്നാണ് എന്റെ ഓര്‍മ്മ!
അടുത്തത് ഡ്രൈവിങ്ങ് സൈഡിലെ പില്ലറിന്റെ കാര്യം എനിക്കൊരു പുതിയ അറിവായിരുന്നു, അതിന്റെ കൂടെ ഒന്നു കൂടെ യുണ്ട്, കേജ് എന്നറിയപ്പെടുന്ന ഡ്രൈവറുടെ ക്യാബിന്റെ സേഫ്റ്റിയില്‍ രണ്ടാമത് വെല്‍ഡ് ചെയ്ത് വെക്കുന്ന പില്ലെര്‍ വളരെ കുഴപ്പമുണ്ടാക്കും അത് അപകടത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുവാന്‍ ഇടയാക്കും:)
അതുല്യേച്ചി, അതെ പുതിയ കാര്‍ വാങ്ങിയാല്‍ ടെന്‍ഷന്‍ ഇല്ലല്ലൊ, പക്ഷേ ബാങ്ക് ലോണ്‍ മാസാമാസം അടഞ്ഞു പോവേണ്ടേ??
അതുല്യേച്ചിയേ, വോക്സ് വാഗെണ്‍ കാറോക്കെ കൊള്ളാം പക്ഷേ പഴയതു പോലെ ഡിമാന്‍‌ഡ് ഇല്ല (അതുകൊണ്ട് തന്നെ വിലയും കുറയും) അവര്‍ തന്നെ സ്കോഡ ഇറക്കിയില്ലേ, അതിന്റെ ഒക്ടേവിയ ആണ് ഏറ്റവും ബെസ്റ്റ് യൂറോപ്യന്‍ കാര്‍ എന്നണ് സര്‍വേ! വന്നതിനും കമന്റിയതിനും നന്ദി!
ദീപു/സന്ദീപ് നന്ദി:)
സതീഷ്:) നന്ദി!
ഇടി:)
നാട്ടിലായിട്ടും ഇതില്‍ കുറച്ചെങ്കിലും ഇന്‍ഫോ കോണ്ട്രിബ്യൂട്ട് ചെയ്തതിനു നന്ദി!
ഞാന്‍ കൈപ്പള്ളിയേം കൂടെ ഒന്നു മുട്ടി നോക്കട്ടെ എന്തെങ്കിലും വിലപിടിപ്പുള്ള ടിപ്സ് ഇതിന്റെ കൂടെയോ അല്ലാതെ വേറേ പോസ്റ്റായോ ആഡ് ചെയ്താല്‍ ഭാവിയില്‍ നമുക്കിത് ഉപയോഗിക്കാന്‍ കഴിയുമല്ലൊ,
ഒരിക്കല്‍ കൂടെ ഇതുവഴി വന്ന എല്ലാ പ്രീയസുഹൃത്തുക്കള്‍ക്കും നന്ദി:)

ധ്വനി | Dhwani said...

60 കാറുകള്‍ എടുക്കാനും മറിയ്ക്കനും വില്‍ക്കാനുമായി ഹീത്രുവില്‍ വിമാനമിറങ്ങിയതു നന്നായി! :) വളരെ വളരെ നല്ല പോസ്റ്റ്. പങ്കു വച്ച വിവരങ്ങള്‍ക്കു നന്ദി!
ആ രണ്ടാമത്തെ പടത്തെ വല്യ ആരാധനയോടെ ഞാനൊന്നു തുറിച്ചു നോക്കിപ്പോയി! ;)

mydailypassiveincome said...
This comment has been removed by the author.
മഴത്തുള്ളി said...

സാജന്‍,

പഴയ കാര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വളരെയിഷ്ടപ്പെട്ടു. ഇനി ഈ ബിസിനസ്സങ്ങുതുടങ്ങിയാലോ എന്നു തോന്നുന്നു ;)

പിന്നെ സാജന്റെ അടുത്ത പോസ്റ്റ് എന്താ? “പുതിയ കാര്‍ വാങ്ങുമ്പോള്‍” അല്ലേ? എന്നാ എന്തിനാ താമസിക്കുന്നത്, അതും പോരട്ടെ. പുതിയ മോഡലുകളുടെ ഫോട്ടോ സഹിതം ;) ഹി ഹി.

തമനു said...

സാജാ നല്ല പോസ്റ്റ്....

എന്നാലും ഓരോ മനുഷ്യരുടേയും ബുദ്ധിമുട്ടിന്റെയും അത്യാവശ്യത്തിന്റെയും ബലഹീനതയില്‍ പിടിച്ച്‌, ആ വണ്ടിക്ക്‌ ന്യായമായും കിട്ടാവുന്ന വിലയില്‍ വളരെ താഴ്ത്തി വില്‍ക്കാന്‍ നിര്‍ബന്ധിതരാക്കുന്ന ഒരു അവസ്ഥയില്‍ അവരെ എത്തിക്കുന്നതില്‍ ഒരു തെറ്റ് ഇല്ലേ സാജാ....? . വാങ്ങുന്നവന് ലാഭം ഉണ്ടെങ്കിലും അതില്‍ ഒരു കളിപ്പിച്ചെടുക്കലിന്റെ അംശം ഇല്ലേ എന്നൊരു സന്ദേഹം...

എന്തായാലും പോസ്റ്റ് വളരെ ഉപകാരപ്രദം... സേവ് ചെയ്തു വയ്ക്കുന്നു.

അഭിനന്ദനങ്ങള്‍...

ഓടോ : കമ്പനി ഉപയോഗിക്കാന്‍ തന്ന കാര്‍ വില്‍ക്കുമ്പോള്‍ എന്തൊക്കെ നോക്കണം ..? :)

കരിപ്പാറ സുനില്‍ said...

വളരേ നന്നായീട്ടുണ്ട് ശ്രീ സാജന്‍,
ബിസിനസ്സ് അഡ്മിനിസ്ട്രേഷന്‍ രംഗത്തേയ്ക്കാണ് ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിയ്ക്കുന്നത് അല്ലേ
എന്തായാലും പുതിയ മണ്ഡലങ്ങളെക്കുറിച്ച് എഴുതുന്നത് കൌതുകരമാണ്.

Kiranz..!! said...

ഒവ്വേ..ഒവ്വോവ്വേ..1.10ന്റെ കാറിനു .45ല്‍ വിലപേശല്‍ നടത്താന്‍ പോകുമ്പോള്‍ കൂടെ കൊണ്ടുപോവണ്ട രണ്ട് കാര്യങ്ങള്‍ മറന്നുവോ ?..1.ഒരു ആമ്പുലന്‍സ് സര്‍വീസിന്റെ കാര്‍ഡ് -പോക്കറ്റില്‍
2.പഞ്ഞി -(ആമ്പുലന്‍സില്‍ യാത്ര ചെയ്യുമ്പോ മൂ‍ക്കില്‍ വക്കാന്‍)

ബൈദവേ മിസ്റ്റര്‍ പെരേര..ഇതൊരസാധ്യപോസ്റ്റായിപ്പോയി,പ്രിന്റെടുത്ത് ഓഫലൈനായി കൂടെക്കൊണ്ടോവണ്ട സാധനം.

താടിക്കഷണ്ടിയുടെ ഓടോ‍ ചോദ്യം കണ്ടോ ? (ന്റെ കര്‍ത്താവേ..ന്നെയങ്ങ് മരി :)

സാജന്‍| SAJAN said...

സുന്ദരാ, ദാങ്ക് സ്:)
അത്തരം ചിറ്റമ്മനയം കാണിക്കുന്ന സര്‍ക്കാരിനെതിരെ പ്രതിഷേധിക്കണം , അപ്പൊ പഴയകാര്‍ ഡീലര്‍മാരുടെ വയറ്റത്തടിക്കുന്ന പരിപാടിയാണല്ലൊ അത്?

ധ്വനി, നന്ദീംണ്ട്:) വന്നതിനും കമന്റിയതിനും, അതത്ര വല്യ ടെക്നോളൊജിയൊന്നുമല്ലല്ലൊ ഒരു മാതിരി ക്വാളിറ്റിയുള്ള വെബ് ക്യാമറ മാതിരി ഒരെണ്ണവും ഒരു 7“ ന്റെ എല്‍ സി ഡി സ്ക്രീനും ഉണ്ടെങ്കില്‍ നല്ല ഒരു മെക്കാനിക്കിനു ചെയ്യാനുള്ളതേ യുള്ളൂ:)

മഴത്തുള്ളി:)അതെ തുടങ്ങിക്കോളൂ, വളരെ ആലോചിച്ച് മാത്രം തീരുമാനങ്ങള്‍ എടുത്താല്‍ കൈപൊള്ളാതെ ഇരിക്കാം:)

തമനുച്ചായോ, ചുമ്മാ എന്നെ ചമ്മിച്ചുക്കളഞ്ഞല്ലൊ,
ഇത് ചില ടിപ്സുകളായി കരുതിയാല്‍ മതി, (വക്കിലന്‍‌മാര്‍, അവരുടെ കക്ഷികള്‍ക്ക് നഷ്ടം സംഭവിക്കാതെ നോക്കുന്നതല്ലേ ധാര്‍മ്മികത)
കാറുകള്‍ക്ക് നല്ല വില കിട്ടാനും ചില ടിപ്സ്കളുണ്ട്, അതൊക്കെ എഴുതിയാലും പറയുമല്ലൊ, ദേ കളിപ്പിച്ചു കാശു വാങ്ങുന്നു എന്ന്,ഈ തമനുച്ചായന്റെ ഒരു കാര്യം:) ഇതാ എന്റെ മറ്റൊരു സുഹൃത്ത് ഈ പോസ്റ്റ് വായിച്ചിട്ട് ഫോണില്‍ പറഞ്ഞത്, ഡാ നീയല്ലാതെ ആരെങ്കിലും ബിസിനെസ് സീക്രട്ടുകള്‍ പുറത്തു വിടുമോ എന്ന്???
കമ്പനിയുടെ കാര്‍ വില്‍ക്കാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ ആദ്യം നാട്ടിലെ ടിക്കറ്റ് എടുത്ത് വച്ച് ഫ്ലൈറ്റിന്റെ സമയമാവുമ്പോള്‍ കിട്ടുന്നത് കാശായി വാങ്ങി എയര്‍പോര്‍ട്ടില്‍ വച്ച് വണ്ടി കൊടുക്കുക ത്രേയുള്ളൂ!

സുനില്‍‌ജി, നന്ദി! ബിസിനെസ്സ് അഡ്മിനിസ്ട്രേഷനോ, ഈ ഞാനോ എനിക്കു വയ്യ എന്റെ ദൈവമേ:)

കിരണ്‍സേ, :)
അതൊരസാധ്യ താങ്ങായി പ്പോയി, ഒരിക്കല്‍ ഒരു സായ്പ്പ് ഞാന്‍ വില പറഞ്ഞതും വീട്ടിനകത്ത് കയറി കതകടച്ചു, അതായിരുന്നു ഏറ്റവും രൂക്ഷമായ പ്രതികരണം:)
ഓടൊ തമനുച്ചായനു ഞാന്‍ വേറെ വച്ചിട്ടുണ്ട്:)

Unknown said...
This comment has been removed by the author.
Unknown said...

ഭായ്,

ഈ ഡോക്ക്യുമെന്റ്, വിക്കി ഹൌ എന്ന സൈറ്റിലേക്ക് തട്ടൂ...

www.wikihow.com

കുഞ്ഞന്‍ said...

ഭായ്...

വിജ്ഞാനപ്രദമായൊരു പോസ്റ്റ്..നന്ദി

എന്താണ് ഡാഷ് ബോര്‍ഡും മൈലേജുമായുള്ള ബന്ധം? ഒന്നു വിശദീകരിക്കാമെങ്കില്‍ ഉപകാരമായേനെ..

ചില വണ്ടികള്‍ ഇത്ര വര്‍ഷം കഴിഞ്ഞാല്‍പ്പിന്നെ കാര്‍ രജിസ്റ്റ്രേഷന്‍ പുതുക്കി നല്‍കുകയില്ലാന്ന് കേട്ടിട്ടുണ്ട്. വണ്ടി ചിലപ്പോള്‍ ഫുള്‍ കണ്ടീഷനായിരിക്കും, അപ്പോള്‍ അങ്ങിനെയുള്ള ഭവിഷ്യത്തുകള്‍ കൂടി മനസ്സിലാക്കിയിരുന്നാല്‍ സങ്കടപ്പെടേണ്ടി വരില്ലാ!

സാജന്‍| SAJAN said...

പൊന്നമ്പലം നന്ദി:)
ഇതുവഴി വന്നതിനും കമന്റിയതിനും:)
കുഞ്ഞന്‍, വണ്ടിയുടെ ഡാഷ് ബോഡ് ഇളക്കി മാറ്റി മൈലേജ് തിരുത്തി കുറച്ച് വയ്ക്കും അത്രയേഉള്ളൂ,
പിന്നെ പഴയ വണ്ടി കണ്ടീഷന്‍ നന്നായാലും റോഡില്‍ ഇറക്കാന്‍ പറ്റുമോ എന്നത് ഓരോ രാജ്യത്തേയും ട്രാഫിക് നിയമം അനുസരിച്ചിരിക്കുമല്ലോ, പക്ഷേ അങ്ങനെയൊരു സാഹചര്യം എനിക്ക് അറിവില്ല ( ചില നിബന്ധനകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍)
വന്നതിനും കമന്റിട്ടതിനും നന്ദി:)
ഒരു പ്രാവശ്യം കൂടെ ഇതു വഴി കടന്നു പോയ എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കും നന്ദി!

മുസ്തഫ|musthapha said...

ഇവിടിങ്ങനൊരു കാറ് കച്ചോടം തകൃതിയായി നടന്ന വിവരം ഇപ്പഴാണറിഞ്ഞത്... വളരെ നല്ല പോസ്റ്റ് സാജാ... ഉപയോഗ/കാര പ്രദം :)

ആ കാന്തത്തിന്‍റെ പരിപാടി പഠിപ്പിച്ച് തന്നത് നന്നായി... വണ്ടി വാങ്ങിക്കാന്‍ പോകുന്നോരോട് വെച്ച് കാച്ചാലോ :)

അപ്പു ആദ്യാക്ഷരി said...

സാജാ..
വളരെ പ്രയോജനകരമാ‍യ ഈ പോസ്റ്റ് നന്നായി.
സൂപ്പറ്

Sathees Makkoth | Asha Revamma said...

സാജാ,പോസ്റ്റ് കാണാന്‍ ഒത്തിരി വൈകി.പ്രയോജനപ്രദം എന്ന് പറയേണ്ടല്ലോ!
ഇനി ഇതൊക്കെ ഒന്ന് കുത്തിയിരുന്ന് കാണാപാഠം പഠിക്കുന്നതിന് സമയം കണ്ടെത്തണം. നന്ദി.

ആഷ | Asha said...

സാജന്‍,
വായിച്ചു എല്ലാം മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ട്.
എന്നെങ്കിലും ഒരു കാലത്ത് പ്രയോജനപ്പെടുമായിരിക്കും.
ഈ വിലപേശലിന്റെ തന്ത്രം ഒട്ടും അറിയാത്തയാളാണ്. (ഉണ്ടാക്കാന്‍ അഞ്ഞൂറ് രുപ എനിക്കു ചിലവു വന്ന ഒരു പാവ എന്റെ ഭര്‍ത്താവിന്റെ സുഹ്യത്തുക്കള്‍ സാജനെ പോലെ വിലപേശി 300 രുപയ്ക്ക് വാങ്ങി കൊണ്ടു പോയി :(
എങ്ങനെ നമ്മുടെ സാധനങ്ങള്‍ കൂടുതല്‍ വില വാങ്ങിച്ചെടുക്കാം എന്നതു കൂടിയൊന്നു എഴുതണേ.

വളരെ നല്ല പോസ്റ്റ്

പട്ടേരി l Patteri said...

വെരി ഇന്‍ഫൊര്‍ മേറ്റീവ് ....


പുതിയ കാര്‍ വാങ്ങ|ണം എന്നു വിചരിച്ചതാ... ഇനി പ്രീ ഓണ്‍ഡ് തന്നെവാങ്ങിയേക്കാം ..
ഒരു മിനി സാജനകാനുള്ള ചാന്‍സും പിന്നെ ദുഫായിലെ മിനി സാജനു ഒരു കോമ്പെറ്റീഷനും :)

aneel kumar said...

നല്ല പോസ്റ്റ്.

റേഡിയേറ്ററിന്റെ അടപ്പൂരി പരിശോധിക്കാവുന്ന ചൂടിലാണു വണ്ടിയെങ്കില്‍ അതും നോക്കണം. കൂളന്റ് അതിന്റെ സ്വാഭാവിക നിറത്തിലും കണ്‍‌സിസ്റ്റന്‍സിയിലും ആണോ, എണ്ണമയം, പത, തുരുമ്പ് എന്നിങ്ങനെ എന്തെങ്കിലും ഉണ്ടോ എന്നും പരിശോധിക്കുക.

എക്സ്‌ഹോസ്റ്റില്‍ അപസ്വരം ഉണ്ടോ എന്നു ശ്രദ്ധിക്കാം. സ്റ്റാര്‍ട്ട് ചെയ്ത് ഏറെക്കഴിഞ്ഞിട്ടും എക്സ്‌ഹോസ്റ്റില്‍ നിന്ന് വെള്ളത്തുള്ളികള്‍ വരുന്നുണ്ടോ എന്നു നോക്കാം. കുഴലില്‍ കരി,എണ്ണമയം എന്നിവ ഉണ്ടോ എന്നു പരിശോധിക്കാം.

ഇവയൊക്കെ വാഹനത്തിന്റെ അനാരോഗ്യ ലക്ഷണങ്ങളാണ്‌.

എല്ലാര്‍ക്കും പറ്റുന്നതുപോലെ ആദ്യവാഹനത്തിലെ അനുഭവങ്ങളില്‍ നിന്നും, ശേഷവും പഠിച്ചതാണ്‌ ഇതൊക്കെ.

അലിഫ് /alif said...

പോസ്റ്റ് കാണാന്‍ വളരെ വൈകി പോയി സാജാ..
നല്ല പോസ്റ്റ്..കമന്റുകളും.പ്രിന്റെടുത്ത് സൂക്ഷിക്കാം, പഴയ കാറുവാങ്ങാന്‍ ഒരു റെഫറന്‍സ് ആയിട്ട്..നന്ദി.

pradeep said...

‘പഴയ കാറ് വാങുമ്പോള്‍‘ വായിച്ചു.പല കാര്യങളും മനസ്സിലാക്കാന്‍ കഴിഞ്ഞു.നന്ദി.

Sherlock said...

വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്...:)

Mahesh Cheruthana/മഹി said...

ഭായ്,
ഒരുപാടുപേര്‍ക്ക് പ്രയോജനം ആണെന്നു പറയാം!
ഉഗ്രന്‍ പോസ്റ്റ്.ആദ്യവാഹനത്തിലെ അനുഭവങ്ങളില്‍ നിന്നും, ശേഷവും കുറെ കാര്യങ്ങള്‍ പടിചു!

ഉപാസന || Upasana said...

കാറോടിക്കാന്‍ അറീയില്ല
എന്നാലും...
നന്നാ‍ായി രചന്‍
:)
ഉപാസന

Sathees Makkoth said...

സാജാ, ഒത്തിരിക്കാലം കഴിഞ്ഞ് ഈ പോസ്റ്റ് ഒന്ന് തിരക്കിപ്പിടിച്ച് എത്തിയതാണ്. എന്റെ ഒരു സുഹൃത്തിന് പഴയൊരു കാർ വാങ്ങണം!
എന്റെ സേവനം ആവശ്യപ്പെട്ടിരിക്കുന്നു.
സാജന്റെ ചെലവിൽ ഞാനൊരു കളി കളിക്കും.
അനുഗ്രഹിക്കൂ....
(ഇതെല്ലാം കൂടി എങ്ങനെയാണോ എന്റെ ഈ തലയിൽ കേറ്റുന്നത്ത്!അതിനുവേണ്ടി സാജൻ പ്രത്യേകം ഒരു പോസ്റ്റ് ഇടേണ്ടിവരും)