23/12/07
എത്രയും പ്രീയമുള്ള ഓരോ മലയാളി ബ്ലോഗര്‍ക്കും കുടുംബാംഗങ്ങള്‍ക്കും,
എല്ലാര്ക്കും സുഖമല്ലേ?
ഇവിടെ ഞങ്ങളും സുഖായി ഇരിക്കുന്നു,
ബെനോയും അപ്പൂസും വീണ്ടുമൊരു സമ്മര്‍ അടിച്ചുപൊളിക്കാനുള്ള തയാറെടുപ്പിലാണ്.
പക്ഷേ നമ്മളൊക്കെ അടിച്ചുപൊളിച്ച വേനലവധിക്കാലത്തിന്റെ അയല്പക്കത്ത് വരുമോ അവരുടെ ഒക്കെ അടിച്ചുപൊളി, പാവങ്ങള്‍!
എല്ലാര്ക്കും ഒന്നെഴുതണമെന്ന് കരുതിയിട്ട് നാളേറെയായി, തിരക്കില്പെട്ടു പോവുന്നു എന്നത് ഒരു എക്സ്ക്യൂസ് അല്ലെന്ന് അറിയാം , എന്തുപെട്ടെന്നാണ് 2007 പോയത് , തിരിഞ്ഞു നോക്കുമ്പോ ജീവിതത്തില്‍ എന്തെല്ലാം പുതിയ കാര്യങ്ങള്‍ അല്ലേ? വീണ്ടും പുതിയ ഒരു വര്‍ഷം കൂടെ എത്തുകയായ്, പുതിയ ആഗ്രഹങ്ങളും കൂടെ ചെല റെസലൂഷനുകളും, ഇത്തവണയും ഒക്കെ നന്നായി നടക്കട്ടെ അല്ലേ?
ഇത് ഞാന്‍ പബ്ലീഷ് ചെയ്യുമ്പോഴേക്കും താമസിച്ചുപോവുമോ എന്നൊരു ഭയവും ഉണ്ടാര്‍ന്നു, ഞങ്ങള്‍ വീണ്ടും വീടൊന്നു മാറി, കല്യാണം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനുള്ളില്‍ എട്ടാം തവണയാണ് ഈ മാറ്റം. ഓരോ തവണയും മാറുമ്പോ ഇനി വയ്യേ ഇതു അവസാനത്തേതാണെന്ന് കരുതും , മുബൈയില്‍ ഒറ്റമുറി ഫ്ലാറ്റില്‍ കഴിഞ്ഞിരുന്നപ്പൊ ഉള്ള സൌകര്യം പോലും ഇല്ലാ ഈ മൂന്നു ബെഡ്റൂം വീടുകള്‍ക്ക് എന്ന് തോന്നിയാല്‍ പിന്നെ മാറാതിരിക്കുമൊ?
വീട് മാറുമ്പോ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നാണ്, പിന്നെയുള്ള ഒരാഴ്ച ബോക്സുകള്‍ക്ക് ഇടയില്‍ താമസിക്കണം എന്നുള്ളത് മറ്റൊരു പ്രശ്നം സര്‍വീസുകളെല്ലാം റീ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നുള്ളതും ആണ്, അങ്ങനെയങ്ങനെ അവസാനം കമ്പ്യൂട്ടെറും ഇന്റെര്‍നെറ്റും ഒക്കെ കിട്ടിവരുമ്പോഴേക്കും വീണ്ടും ഒരാഴ്ച, ക്രിസ്മസ്സ് അവധിക്കാലമായതിന്റെ തിരക്കൊട്ടും പറയാനുമില്ല.എന്തായാലും രണ്ടാഴ്ച ബ്ലോഗിലേക്കും എത്തി നോക്കാന്‍ കഴിഞ്ഞില്ലാ എന്തോരം നല്ല പോസ്റ്റുകള്‍ മിസ്സായോ എന്തോ?
ഒരരികീന്നു തീര്‍ക്കണം, പയ്യെത്തിന്നാല്‍ നേരം വെളുക്കുമ്പോഴേക്കും പായും തിന്നാമെന്നല്ലെ
എന്തായാലും പുതിയ കണക്ഷനൊക്കെ കിട്ടി വന്നപ്പോഴേക്കും ക്രിസ്മസ്സ് ദാന്നു വന്നതു പോലെയായി.
എനിക്കേറ്റവും ഇഷ്ടമുള്ള മാസമാണ് ഡിസെംബര്, എന്താ കാരണമെന്ന് ചോദിച്ചാല്‍ ഒരുപക്ഷേ ഈ ക്രിസ്മസ്സും ന്യൂ ഇയറും ഒക്കെ അടുത്ത് വരുന്നതാണോ അതോ ക്രിസ്മസ്സ് വെക്കേഷനു സ്വന്തം വീട്ടില്‍ വരാന്‍ കഴിഞ്ഞിരുന്നത് കൊണ്ടാണോ, ,ഇനിയും ഒരുപക്ഷേ പ്രഭാതങ്ങളിലുള്ള ആ കുഞ്ഞു കുളിരും , ചെറിയ നാളുകളില്‍ തണുപ്പുള്ള രാത്രിയില്‍ ക്രിസ്മസ്സ് കാരളുകളില് ക്രിസ്മസ്സ് വിളക്കും തൂക്കി ചെറിയ സംഘത്തോടും പാട്ടും പാടി വീടുകള്‍ തോറും കയറിയിറങ്ങി നടന്നതിന്റെ നോസ്റ്റാള്ജിയായാണോ എന്നൊന്നും അറിയില്ല പക്ഷേ ഇപ്പൊ ഡിസെംബര് എന്ന് കേള്‍ക്കുമ്പോ ഉള്ള കുളിരുള്ള അനുഭവം ഓര്‍മയായി മാറുന്നു; ഇവിടെ ഡിസെംബര് ചൂട് കാലമാണ്.
എങ്കില്‍ ഈ ചൂടു കാലത്ത് ഒന്ന് കറങ്ങാന്‍ പോണമെന്നൊക്കെ വെച്ചാ, ഇടക്കൊക്കെയുള്ള മഴയും ഒരു രസം കൊല്ലിയാവുന്നു,കഴിഞ്ഞ ആഴ്ച മഴയോടൊപ്പം ആലിപ്പഴവും പെയ്തിരുന്നു, കാണാനും കേള്‍ക്കാനും നല്ല രസമുണ്ടായിരുന്നുവെങ്കിലും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 250 മില്ല്യന്‍ ഡോളറായിരുന്നു നഷ്ടം. പിന്നെ ഇന്‍ഡ്യയുടെ പ്രാക്ടീസ് മാച്ച് മഴയില്‍ ഒലിച്ച് പോയതു പത്രങ്ങളില്‍ വായിച്ചു കാണുമല്ലൊ, ചുരുക്കിപ്പറഞ്ഞാല്‍ മോഹങ്ങളും മോഹഭംഗങ്ങളും ഒന്നിനോടൊന്നു ചേര്‍ന്ന് ജീവിതം ഇങ്ങനെ ഒഴുകുന്നു. എങ്കിലും എന്നത്തെയും പോലും ഇപ്പോഴും ഞങ്ങള്‍ ഹാപ്പിയാണ്.
മറ്റ് വിശേഷങ്ങള്‍ ഒന്നുമില്ല, ബാക്കി പിന്നീട്, മറുപടി പ്രതീക്ഷിച്ചുകൊണ്ട് തല്ക്കാലം നിര്‍ത്തട്ടെ !
സ്നേഹപൂര്‍വം സാജന്.
എല്ലാ ബ്ലോഗേഴ്സിനും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒരിക്കല്‍ കൂടെ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ക്രിസ്മസ്സ് പുതുവത്സാരാശംസകള്‍!!!
Sunday, December 23, 2007
Subscribe to:
Post Comments (Atom)
37 comments:
എല്ലാര്ക്കും സ്നേഹപൂര്‍വം ഒരിക്കല്‍ കൂടെ ക്രിസ്മസ്സ് നവവത്സരാശംസകള്‍!
വിവരങ്ങള്‍ അറിഞ്ഞതില്‍ സന്തോഷം.
സാജനും കുടുംബത്തിനും ക്രിസ്തുമസ്സാശംസകള്‍, കൂടെ നവ വത്സരാശംസകളും.
സാജനും കുടുംബത്തിനും സുഖം തന്നെ എന്നറിഞ്ഞതില്‍ സന്തോഷം.
ക്രിസ്തുമസ് അടിച്ച്പൊളിച്ച് ആഘോഷിക്കുക.കുട്ടികള്‍ മുതിര്‍ന്നവരാകുമ്പോള്‍ ഓര്‍മ്മയില്‍ നിലനില്‍ക്കാനുതകുന്ന വണ്ണം മധുരതരമാക്കുക.
പ്രിയപ്പെട്ട സാജന്,
വളരെ താമസിച്ചായാലും എഴുത്തു കിട്ടി. വിവരങ്ങളൊക്കെ അറിഞ്ഞു.സാജനും കുടുംബവും സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.പണ്ടത്തെ പോലെ കത്തുകളൊന്നും സാജനയയ്ക്കാറില്ലല്ലോ. ഇവിടെയും ക്രിസ്തുമസ്സു് . കരോളുകളും പാട്ടുകളും ഒക്കെ പഴയ പോലെ തന്നെ ഒരു സങ്കീര്‍ത്തനമായി ഒഴുകുന്നു. ഇവിടെ രാവിലെ ഒക്കെ നല്ല തണുപ്പാണു്. കൂട്ടുകാരൊക്കെ സാജന് ഇനി എന്നാണ് വരുന്നതെന്നന്വേഷിച്ചു.
ഇവിടെ ഞങ്ങള്‍ക്ക് സുഖം തന്നെ. അവിടെയും ഈശ്വരകൃപയാല്‍ സാജനും കുടുംബവും സുഖമായിരിക്കുന്നു എന്ന് കരുതുന്നു, അതിനായ് പ്രാര്‍ഥിക്കുന്നു.മക്കള്‍ക്ക് ഞങ്ങളുടെ സ്നേഹം.
ക്രിസ്തുമസ്സ് നവ വത്സര ആശംസകളോടെ,
വേണു.
സാജനും കുടുമ്പത്തിനും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സൌഭാഗ്യത്തിന്റെയും ഐശ്വര്യത്തിന്റെതുമായ ഒരു കൃസ്തുമസ്സും പുതുവത്സരവും ആശംസിക്കട്ടെ..
നന്മകള് നേര്‍ന്നുകൊണ്ട്,
അഭിലാഷ്, ഷര്‍ജ്ജ
സാജനും കുടുംബത്തിനും ക്രിസ്തുമസ്സാശംസകള്‍.കൂട്ടത്തില്‍ പുതുവര്‍ഷാശംസകളും..
സാജന്, വിവരങ്ങള്‍ അറിഞ്ഞതില്‍ വളരെ സന്തോഷം. സാജനും കുടുബത്തിനും ക്രിസ്മസ്, നവവത്സരാശംസകള്‍. അവിടെ ഈമാസം സമ്മര്‍ ആണെന്നത് പുതിയ അറിവായിരുന്നു. ശരിക്കും ചൂടാണോ?
സാജേട്ടന് ആന്‍ഡ് കുടുംബം, കൃസ്മസ് ആശംസകള്‍ - പുതുവത്സരാശംസകള്‍ :)
സാജനും കുടുംബത്തിനും നന്മകള് നേരുന്നു !
ക്രിസ്മസ് പുതുവത്സരാശംസകള്‍!
-സുല്‍
ക്രിസ്മസ്സ് നവവത്സരാശംസകള്‍...
ആശംസകള്‍
സാജനും കുടുമ്പത്തിനും പുതുവര്‍ഷാശംസകള്‍.
പ്രിയ സാജന്,
എഴുത്തു കിട്ടി. സുഖമെന്ന് കരുതുന്നു. മണിഓര്‍ഡര്‍ കിട്ടിയില്ല്യ. ? :) അതുകൊണ്ടിവിടെ ക്രിസ്തുമസ്സ് അത്രേം ഭംഗിയാക്കാന്‍ ??
ക്രിസ്മസ്സ് നവവത്സരാശംസകള്‍...
സാജനും കുടുംബത്തിനും മറ്റു ബ്ലോഗേര്സ്സിനും
ക്രിസ്തുമസ്-പുതുവത്സരാശംസകള്‍
:)
സാജനും കുടുംബത്തിനും സ്നേഹം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകളും ഒപ്പം പുതുവത്സരാശംസകളും... നേരുന്നു.
കത്ത് നന്നായിട്ടുണ്ടെങ്കിലും കയ്യക്ഷരം അത്രയ്ക്കങ്ങട്ട് പോരാ :)
ഇനി കത്തയക്കുമ്പോള്‍ ‘കൂലിക്കത്ത്’ അയക്കാതിരിക്കാന്‍ ശ്രദ്ധിക്കുക :)
സാജാ, കത്തേതായാലും ക്രിസ്തുമസ്സിനു മുന്‍പേ കിട്ടി. പക്ഷേ, മണിഓര്‍ഡറോ, ഡ്രാഫ്റ്റോ ഒന്നും ഇതുവരെ കിട്ടിയില്ല. ന്യൂ ഇയറിനു മുമ്പെങ്കീലും അത് ഇവിടെ കിട്ടത്തക്ക വിധത്തില്‍ പെട്ടെന്ന് അയക്കണം.
പെണ്ണുമ്പിള്ളക്കും കുട്ട്യോള്‍ക്കുമെല്ലാം സുഖം തന്നെല്ലെ. ഇങ്ങനെ വെറുതെ ഇടക്കിടക്ക് വീട് മാറാന്‍ നിങ്ങളെന്താ വാടകയൊന്നും കൊടുക്കുന്നില്ലേ, അതോ ഇറക്കിവിടുകയാണോ. അന്യനാട്ടിലല്ലേ, സൂക്ഷിച്ചും കണ്ടും പെരുമാറണം. ആരോഗ്യമൊക്കെ നോക്കണം.
പിന്നെ, ക്രിസ്തുമസ്സിനും ന്യൂ ഇയറിനും നിങ്ങള്ക്കെല്ല്ലാം ആശംസകളും. നല്ലതുവരട്ടെ.
എന്ന്, സ്വന്തം......
(NB: പണം അയക്കാന്‍ മറക്കരുതേ)
Dear Sajan,
wish you a Merry Xmass and a Happy New year!
Sony
ആശംസകള്‍ ഭാഇ
:)
ഉപാസന
പുതുവത്സരാശംസകള്‍
സാജനും കുടുംബത്തിനും ക്രിസ്തുമസ് ആശംസകള്‍.
സാജാ...,
നീ അയച്ച കത്ത് ഇന്നാണ് കീട്ടിയത്.പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ UAE ലേക്ക് ഒന്നു മുങ്ങി കുടുംബസമേതം.ഇന്നാണ് മടങ്ങി എത്തിയത്.നീയും കുടുംബവും സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.ക്രിസ്തുമസ്സും പുതുവത്സരവും ഇങ്ങ് അടുത്തെത്തിയല്ലോ. എന്തൊക്കെയാണ് പരിപാടികള്‍? അടിച്ചുപൊളിക്കണ്ടേ.
അല്ലാ ഈ വീടിന്റെ ഉടമസ്തനും നിന്നെ ഇറക്കി വിട്ടോ? ഈ സായിപ്പന്മാര് അത്ര എച്ചികളാ.അല്ലാ നിനക്കു പറയാന്‍ മേലാരുന്നോ നിന്റെ ഈ ഏട്ടന് മസ്കറ്റിലെ വലിയ ഷേക്കണെന്നും ഏട്ടന് ഉടനേ പൈസാ അയച്ചു തരും എന്നും ഒക്കെ.ങാ പോട്ടെ. പറ്റിയത് പറ്റി.
പിന്നൊരുകാര്യം. പൈസാ ഒന്നും കയ്യിലില്ലാത്ത ഈ അവസരത്തില്‍ നീ എന്തിനാ എലാവര്‍ക്കും കത്ത് അയച്ചത്. കണ്ടില്ലേ ഓരോരുത്തര് മണി ഓര്‍ഡറ് അയയ്ക്കണം പണം അയയ്ക്കണം എന്നൊക്കെ പറഞ്ഞ് കൂടിയേക്കുന്നത്.ആസ്ട്രേലിയയില്‍ സ്വറ്ണം കുഴിച്ചെടുക്കുവാന്നാ ഇവരുടെയൊക്കെ വിചാരം. ഹല്ല പിന്നെ.
പൈസാ ഒന്നും ഇല്ലാ എന്നുകരുതി നീ ആഘോഷത്തിന് ഒരു കുറവും വരുത്തണ്ടാ.ഈ ഏട്ടന് ഒമാനിലേ ഷേക്കാണെന്നു പറഞ്ഞിട്ട് പിന്നെന്താ കാര്യം.
കൂടുതലൊന്നും എഴുതുന്നില്ല.ഇതിനോടൊപ്പം ഒരു ബ്ലാങ്ക് ചെക്കും ഒപ്പം നിനക്കും കുടുമ്പത്തിനും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെതുമായ ഒരു കൃസ്തുമസ്സും പുതുവത്സരവും ആശംസിച്ചികൊള്ളുന്നു.
മറുപടി പ്രതീക്ഷിച്ചു കൊണ്ട്.
സ്നേഹപൂര്‍വം,
നിന്റെ ചേട്ടന്
പി.സി.പ്രദീപ്
ഒപ്പ്.
സാജനും കുടുംബത്തിനും ക്രിസ്തുമസ്സാശംസകള്‍...
സാജനും കുടുമ്പത്തിനും ക്രിസ്മസ് പുതുവത്സരാശംസകള്‍....!
ചാത്തനേറ്:
പ്രിയ സാജന് ചേട്ടനും കുടുംബത്തിനും,
കത്ത് കിട്ടി. ഇവിടെ പോസ്റ്റ്മാന് ഞായറാഴ്ച ലീവായതോണ്ട് ഇന്നാണ് കിട്ടിയത്. എല്ലാവര്ക്കും സുഖം എന്നറിഞ്ഞതില്‍ സന്തോഷം. ഇവിടെയും എല്ലാവര്ക്കും സുഖം. ഇത്തവണ മണിയോര്‍ഡര്‍ അയക്കേണ്ട. പകരം ഒരു ഒരു ക്രിസ്മസ് കേക്ക് പാര്‍സല്‍ ചെയ്താല്‍ മതി. ചോക്ലേറ്റ് ഫ്ലേവര്‍ വേണ്ട. ;)
എല്ലാവര്ക്കും സ്നേഹപൂര്‍വം ഒരിക്കല്‍ കൂടെ ക്രിസ്മസ്സ് നവവത്സരാശംസകള്‍..
NB:അപ്പൂസിന്റെ ഈ സൈഡ് നോക്കി പടം ഇനി ഫ്ലിപ്പ് ചെയ്ത് മറ്റേ സൈഡ് നോക്കുന്നതാക്കു. പാവത്തിനു കഴുത്ത് വേദനിക്കും.
സസ്നേഹം.
കുട്ടിച്ചാത്തന്
kathukitti.. vivarangal arinjathil santhosham
puthia veetil sukham thanne alle
ellaavidha aaaSamsakaLum.
cake cut chyyumpol orkkane
ക്രിസ്മസ് പുതുവത്സരാശംസകള്‍!
പോസ്റ്റ് മാനുമായി ബന്ധപ്പെടാനോ.. ??
ചായ്..ഈയിടക്ക് ബ്ലോഗമ്മാരെല്ലാരും ദ്വയാര്ത്ഥപ്രയോഗങ്ങളുമായാണല്ലോ നടപ്പ്..
സാജനും കുടുംബത്തിനും ക്രിസ്മസ് നവത്സരാശംസകള്!!
:)
സാജനും കുടുംബത്തിനും ക്രിസ്തുമസ്സ് പുതുവത്സര ആശംസകള്‍!
(പയ്യെത്തിന്നാല്‍ നേരം വെളുക്കുമ്പോള്‍ ചായയ്ക്കു പാലെവിടന്നു കിട്ടും മാഷെ???):)
അഞ്ചു വര്‍ഷത്തില്‍ എട്ടു സ്ഥലം മാറ്റമോ? എന്നു വെച്ചാല്‍ പത്തു കൊല്ലത്തില്‍ സിക്സ്റ്റീന്‍ റ്റൈംസ്? പോരാ സാജാ. അല്പം കൂടി ശ്രമിച്ചാല്‍ എന്നെപ്പോലെയാവാം. ഇതു വായിക്കൂ.
ക്രിസ്തുമസ് ആശംസകള്‍!
സാജന് ചേട്ടാ...
കുറച്ചു വൈകി എങ്കിലും കത്തു കിട്ടി. എല്ലാവരും ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ തിരക്കിലാണ് അല്ലേ? സന്തോഷം. പുതിയ വീട്ടിലെ ഈ പുതു വര്‍ഷം സന്തോഷത്താല്‍ ആരംഭിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു.
ബെറ്റി ചേച്ചിയ്ക്കും ബെനോയ്ക്കും അപ്പുസിനും പ്രത്യേകം ക്രിസ്തുമസ്സ്-പുതുവത്സര ആശംസകള്‍!
:)
എന്റെ കത്ത് വായിച്ചവര്‍ക്കും , മറുപടി എഴുതിയവര്‍ക്കും ഒരു ബിഗ് താങ്ക്യൂ:)
ഒപ്പം ഒരു വെരി ബിഗ് ക്രിസ്മസ്സ് ന്യൂ ഇയര്‍ ആശംസകളും!!
അങ്കിള്‍:)
സതീശ്:)
വേണുച്ചേട്ടാ കത്തുകള്‍ ഞാന്‍ മുടങ്ങാതെ അയച്ചിരുന്നു അവിടെ പോസ്റ്റല്‍ സമരമായതുകൊണ്ടാവും കിട്ടാത്തത് പോസ്റ്റ് ഓഫീസുമായിബന്ധപ്പെടൂ:)
അഭി:)
മിസ്റ്റെര് മൂര്‍സ്:)
അപ്പൂ അതെ, ഇവിടെ ഡിസ്, ജാന്‍ ആണു സമ്മര്‍ ജൂണ്‍ ജൂലായ് വിന്റെറും ഭൂമിയുടെ ഇങ്ങേക്കരയില്‍ ആണല്ലൊ:)
ശ്രീലാല്‍:)
കെ പി എസ്:)
സുല്‍:)
സലിഹ്:)
പ്രീയാ:)
ചിത്രകാരന്:)
ഇഞ്ചിപ്പെണ്ണേ,
മണി ഓഡര്‍ ഞാന്‍ അയച്ചിരുന്നു, സിംഗപ്പൂര്‍ ഡോളറിലാണ് അയച്ചത് അതാവും താമസിക്കുന്നത് കിട്ടിയില്ലെങ്കിലും സാരമില്ല ക്രെഡിറ്റ് കാര്ഡുപയോഗിച്ചോളൂ ഷോപ്പിങ്ങിന്:)
പ്രയാസി:)
ശ്രീ വല്ഭ്:)
അഗ്രൂസ്, കൂലിക്കത്തിന്റെ കാര്യം പറഞ്ഞ് ചുമ്മാ നാറ്റിക്കല്ല്, എല്ലാം പറഞ്ഞ് നമുക്ക് ഗോമ്പ്ലിമെന്റാക്കാം:)
കൃഷ് ചേട്ടാ, ദേ ഇതാപ്പം നന്നായെ, ഞാന്‍ മണി ഓഡര്‍ എല്ലാം ഒരുമിച്ച് വച്ചതാണല്ലൊ എത്രയും വേഗം പോസ്റ്റുമാനുമായി ബന്ധപ്പെടൂ സിംഗപ്പൂര്‍ ഡോളറായത്കൊണ്ട് മാറാന്‍ സമയമെടുത്തേക്കും :)
സോണി:)
ഉപാസനാ:)
ഖാന്:)
വാല്മീകി:)
പ്രദീപ് ചേട്ടോ, ചേട്ടന്റെ എഴുത്തും ചെക്കും സമയത്ത് കിട്ടി തന്തോയം പക്ഷേ ചെക്ക് മടങ്ങി അക്കൌണ്ടില്‍ കാഷ് ഇല്ലായിരുന്നു പോലും കൂടാതെ ബാങ്ക് മാനേജരുടെ കത്തും ഉണ്ടായിരുന്നു, ഇനി പി സി പ്രദീപ് എന്ന ആളിന്റെ പേരില്‍ ചെക്ക് ബാങ്കില്‍ ഇട്ടാല്‍ സിവിലായും ക്രിമിനലായും നട പടി എടുക്കുമത്രേ, പിന്നെ വീടിന്റെ കാര്യം ഒരു വിധത്തില്‍ പറഞ്ഞ് ഗോമ്പ്ലിമെന്റാക്കി വരുവായിരുന്നു അപ്പൊള്‍ കൂടുതല്‍ ബലത്തിനു വേണ്ടി ചേട്ടന്റെ കാര്യം കൂടെ പറഞ്ഞു അപ്പോഴാണ് ആകെ കുഴപ്പമായത് ഉടനെ ഇറങ്ങണമെന്നായി അവര്‍ നമുക്ക് അഭിമാനമല്ലേ ചേട്ടാ വലുത് അപ്പൊ തന്നെ ഇറങ്ങികൊടുത്തു പിന്നെ എന്തുണ്ട് മറ്റ് വിശേഷങ്ങള്‍ ചേട്ടത്തിക്കും കുഞ്ഞുങ്ങള്‍ക്കും സുഖമല്ലേ? ഒരു സ്പെഷ്യല്‍ ന്യൂ ഇയര്‍ പുതുവര്‍ഷാശംസകള്‍ അങ്ങ്ട് പിടിച്ചോളൂ
:)
മയൂരാ:)
നജീം:)
ചാത്താ,
കേക്ക് അയച്ചിട്ടുണ്ട് ഫ്രൂട്ട് കേക്കാണ് തന്നെ കഴിച്ചേക്കല്ല് ഒരു പീസ് ചാത്താനിക്കുംകൂടെ കൊടുത്തേക്കണം
അതേ അപ്പൂസ് ചാത്തന് ബ്ലോഗ് തുറക്കുമ്പോ മാത്രമേ അങ്ങനെ ഇരിക്കൂ അല്ലാത്തപ്പോ ഒരു കസേര ഇട്ടിട്ടുണ്ട് ബ്ലോഗിന്റെ താഴെ, അതില്‍ ഫുള്‍ ടൈം ഇരിപ്പാണ് റെസ്റ്റ് കൂടിയാല്‍ എന്തേലും പ്രോബ്ലം ഉണ്ടോന്ന് റിസേര്‍ച്ച് ചെയ്തുകൊണ്ടിരിക്കുന്നു.
മനൂജി:)
മിസ്റ്റെര് കെ എം:)
ഇടിഗഡിയേ ഡോണ്ടൂ ഡോണ്ടൂ മെയിലിലെ സ്റ്റാറ്റസ് മെസ്സേജിട്ട് ഇവിടെ നാറ്റിക്കല്ലേ ഞാന്‍ കാലു പിടിക്കാം:)
സുമേഷ് , അതേ പാലു പശുവാ തരുന്നതെന്ന് ചുമ്മാ പറയുകയേ അല്ലേ? എന്റെ മക്കളോട് ചോദിച്ചാ അവര്‍ പറയും അത് വൂള്വര്ത്തല്ലേ(സൂപ്പര്‍മാര്‍കെറ്റ്) തരുന്നതെന്ന്:)
ഉമേഷ്ജി:) ഞാന്‍ വായിച്ചിരുന്നു ഉമേഷ്ജിക്ക് ഒരു ടൈറ്റ് ഗോമ്പെറ്റീഷനുള്ള ശ്രമമാണ് എനിക്കും നടക്കുമോന്ന് നോക്കട്ടെ!
ശ്രീ നന്ദി അറിയിച്ചിട്ടുണ്ട്:)
ഈദിന്റെ അവധിയായതിനാല്‍ കത്ത് കിട്ടുവാന്‍ അല്പം വൈകി. വീടൂമാറലെല്ലാം കഴിഞ്ഞു, അവിടെ എല്ലാവര്ക്കും സുഖം എന്നറിഞ്ഞ് സന്തോഷിക്കുന്നു.
സാജനും കുടുംബത്തിനും ക്രിസ്തുമസ്സ് ആശംസകള്‍
പ്രിയപ്പെട്ട സാജനും കുടുംബവും അറിയാന്‍ ആഷ എഴുതുന്നതെന്തെന്നാല്‍,
കത്തൊക്കെ സമയത്തിനു കിട്ടി. പക്ഷേ മറുപടി അയക്കാന്‍ അല്പം വൈകി പോയി. ക്ഷമിക്കുമല്ലോ.( ക്രിസ്മസ് ഒക്കെയല്ലേ)
നിങ്ങള്‍ക്കവിടെ സുഖമാണെന്നറിഞ്ഞതില്‍ സന്തോഷം(അഥവാ തന്തോയം). ഞങ്ങള്‍ക്കും ഇവിടെ സുഖം തന്നെ.
അപ്പൂസും ബെനോയുമൊക്കെ ക്രിസ്മസ് നന്നായി അടിച്ചുപൊളിച്ചിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു. ക്രിസ്മസ് ഗിഫ്റ്റൊക്കെ കിട്ടികാണുമെന്ന് വിശ്വസിക്കുന്നു രണ്ടാള്‍ക്കും.
സാജനും ബെറ്റിയ്ക്കും ബെനോയ്ക്കും അപ്പൂസിനും വൈകിയ ക്രിസ്മസ് ആശംസയും മുന്‍കൂറായുള്ള നവവത്സരാശംസകളും നേര്‍ന്നു കൊണ്ട് കത്തു ചുരുക്കുന്നു.
സസ്നേഹം
ആഷ
""എങ്കിലും എന്നത്തെയും പോലും ഇപ്പോഴും ഞങ്ങള്‍ ഹാപ്പിയാണ്.""
athu kettitu valiya santhosham thonnunnu...eenum angine thanne aayirikkatte!
saneham
priyamvadayum kutumbavum
qw_er_ty
Post a Comment