Thursday, December 13, 2007

മലയാളം ബ്ലോഗര്‍ മന്ത്രിയായാല്‍!



ഫുഡ് ആന്‍ഡ് സിവില്‍ സപ്ലൈസ് മന്ത്രി ശ്രീ സി ദിവാകരന്‍ പ്രസംഗമദ്ധ്യേ പറഞ്ഞുപോയ ഒരു വാചകത്തിന്റെ അലകള്‍ ഇനിയും ശമിച്ചിട്ടില്ലല്ലോ .ബ്ലോഗില്‍ ഈ വിഷയത്തേ പറ്റി കുറഞ്ഞത് ഒരു അഞ്ചു തവണയെങ്കിലും പോസ്റ്റുകളും അനുബന്ധ ചര്‍ച്ചകളും ഉണ്ടായി. അതില്‍ മിക്ക പോസ്റ്റുകളിലൂ‍ടെ കയറിയിറങ്ങിപ്പോയ ഞാന്‍ ശ്രദ്ധിച്ച ഒരുകാര്യം എല്ലാവരും അദ്ദേഹത്തെ അപലപിച്ചു കണ്ടു, എന്നാല്‍ പകരം മന്ത്രി എന്തായിരിക്കണം പറയേണ്ടത് എന്ന് ആരും എഴുതിക്കണ്ടില്ല.


രണ്ട് വര്‍ഷത്തിനുമുമ്പ് പത്ത് രൂപ അമ്പത് പൈസയുണ്ടാര്‍ന്ന ഒരു കിലോ അരി ഇപ്പോ പത്തൊമ്പത് മുതല്‍ ഇരുപത്തിരണ്ട് രൂപവരെ വില വര്‍ദ്ധിച്ചപ്പോള്‍ എല്ലാ പ്രശ്നങ്ങള്‍ക്കും ഭരിക്കുന്ന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താതെ, ഒരു ബദല്‍ ഭക്ഷണത്തെ പറ്റി എന്തുകൊണ്ട് നമുക്കൊന്നു ചിന്തിച്ചുകൂടാ?

ഒരു നിമിഷം, താങ്കളായിരുന്നു മന്ത്രി സി ദിവാകരന്റെ സ്ഥാനത്തെങ്കില്‍ എന്തായിരിക്കും പകരം നിര്‍ദ്ദേശിക്കുമായിരുന്നത് ഒന്നു ചിന്തിച്ചു നോക്കുന്നത് കൊണ്ട് പ്രത്യേകിച്ചു കുഴപ്പമൊന്നും വരാനില്ലെങ്കില്‍ ഒരു അഭിപ്രായം എഴുതാമോ, ആര്‍ക്കറിയാം ഒരുപക്ഷേ നമ്മുടെ നാടിന്റെ ഭക്ഷ്യസംസ്ക്കാരം തന്നെ താങ്കളുടെ ഒറ്റ വാചകം കൊണ്ട് മാറിപ്പോയാലോ? ചുമ്മാ ഒന്നു ട്രൈ ചെയ്യൂന്നേ:)

(ചിത്രം കടപ്പാട്: കേരളാ കൌമുദി വെബ് എഡിഷന്‍)

35 comments:

അപ്പു ആദ്യാക്ഷരി said...

1. ചോറിനു പകരം ഒരുനേരം എന്തുകൊണ്ട് നമുക്ക് ചപ്പാത്തി ആയിക്കൂ‍ടാ?

2. അറബിനാടുകളില്‍ വളരെ പ്രചാരത്തിലുള്ള ഖുബൂസുകളും, അവയുണ്ടാക്കുന്ന ഓട്ടോമാറ്റിക് ബേക്കറികളും എന്തുകൊണ്ട് നമുക്കും പരീക്ഷിച്ചുകൂടാ?

3. അല്ലെങ്കില്‍ ഇതൊന്നും വേണ്ട, ഒരു പ്ലേറ്റ് നിറയെ ചോറുണ്ണുന്ന ശീലം മാറ്റി അത് ഒരു ചെറിയ അളവിലേക്ക് മാറ്റാം. ബാക്കി വയറ്റില്‍ ഒഴിവുള്ള സ്ഥലം സാലഡുകളോ (വെള്ളരി, കുക്കുമ്പര്‍, ഇലകള്‍, തക്കാളി) തുടങ്ങിയവയാല്‍ നിറയ്ക്കാം.

4. ബ്ലോഗ് വായിച്ചുകൊണ്ടിരുന്ന് വിശപ്പുതന്നെ മറക്കാം.

നാടോടി said...

vimarsikkan aayiram peer varum

അങ്കിള്‍ said...

കപ്പേം ചമ്മന്തിം (തേങ്ങക്ക്‌ വിലക്കുറവാണെ) ആയാലോ.

Anonymous said...

സാജന്‍ എഴുതിയത് ശരിയല്ല,
അരിക്ക് വില കൂടുന്നതിനു ഭരിക്കുന്ന സര്‍ക്കാരിനെ അല്ലാതെ പിന്നെ ആരെയാണ് കുറ്റം പറയേണ്ടത്?
അവര്‍ തന്നെയാണ് ഒന്നാം പ്രതി:(

വേണു venu said...

അങ്കിളേ കപ്പ ഷുഗറു കൂട്ടും.
സ്വയം പര്യാപ്തതയ്ക്ക് പശുക്കളേയും കോഴികളേയും വളര്‍ത്തുക. അതായിരിക്കാം മന്ത്രി ഉദ്ദേശിച്ചത്.
മാധ്യമങ്ങള്‍‍ക്ക് വാര്‍ത്തയുണ്ടാക്കാനുള്ള ഈ വളച്ചൊടിക്കലും ഒരു കലാ കൊലപാതകമായി വളര്‍ന്നിരിക്കുന്നു.പൊതു വേദികളില്‍‍ പറയുന്നതെന്തും രണ്ട് പ്രാവ്ശ്യം ആലോചിച്ച് വിളമ്പുന്നതും ഉചിതമാകും.
സാജന്‍, ചോറിന് ചോറ് മാത്രം പകരമെന്നെനിക്ക് തോന്നുന്നു.:)

G.MANU said...

chappaathi......

സണ്ണിക്കുട്ടന്‍ /Sunnikuttan said...

അങ്ങനെ ഒരു കടുംകൈ ചെയ്യണോ സാജാ?

അങ്കിള്‍ said...

ഛേയ് വേണു,

എനിക്ക്‌ ഷുഗറ് ഉണ്ടെന്നുള്ളത്‌ പബ്ലിക്കാക്കി, അല്ലേ. എന്നലും കപ്പ എന്റെ വീക്ക്‌നെസ്സ്‌ ആണെ. 1 ml കൂടുതല്‍ ഇന്‍സുലിന്‍ എടുക്കും. എന്നാലും കപ്പ കണ്ടാല്‍ ഞാന്‍ വിടൂല്ല.

കാര്‍വര്‍ണം said...

നമ്മുടെ ഭക്ഷണം നമ്മുടെ സംസ്കാരത്തിന്റെ കൂടി ഭാഗമല്ലെ. അതു പാടെ മാറ്റാന്‍ കഴിയില്ല. പിന്നെ അപ്പുവിന്റെ നിര്‍ദ്ദേശങ്ങള്‍ മിക്കവാറും വീടുകളില്‍ നടപ്പിലാണ്. കാരണം നമ്മുടെ അങ്കിളിന്റെ പ്രശ്നം തന്നെ. എന്തൊക്കെ കഴിച്ചാലും അല്പം തൈരും ചോറും എങ്കിലും കശ്ഴിച്ചില്ലെങ്കില്‍ ഒരു ഇതു വരാത്തവരാ പൊരിഭാഗം മലയാളികളും.
മന്ത്രിയുടെ അഭിപ്രായത്തില്‍ കുറച്ചു കാര്യമുണ്ട് പക്ഷേ പുള്ളി അത് അവതരിപ്പിച്ച രീതിയിലാണ്‍ പിശകു വന്നത്.
പണ്ട് അരിക്കു വില കൂടിയ കാലത്ത് ഇതുപോലെ വന്ന ബദലാണത്രെ ഗോതമ്പ് കഞ്ഞിയും ചോറും. പിന്നെ മക്രോണി അങ്ങനെ ചില ഐറ്റംസ് അച്ഛാമ പറഞ്ഞ അറിവാ കേട്ടോ.

ഉപാസന || Upasana said...

സാജേട്ടാ,

ഇന്നത്തെ പത്രം നോക്ക്. ദിവാകര്‍നിട്ട് ഒരു പാര
:)
ഉപാസന

Roy said...

സത്യമായിട്ടും ആ പാവം ഉദ്ദേശിച്ചത്‌, പഴയകാലത്തേപ്പോലെ ഒരു പശുവും, കുറച്ചു കോഴികളും, താറാവും ഒക്കെ വീടിനു ചുറ്റും നടക്കുന്ന കാലം വീണ്ടെടുക്കേണ്ട കാര്യമാണ്‌. പക്ഷെ മൂപ്പര്‍ക്ക്‌ ചില പിഴവുകള്‍ പറ്റി.
1. ഇതിനുള്ള സ്ഥലം ഇന്നത്തെ കാലത്ത്‌ ഏതു വീട്ടിലാണുള്ളത്‌ എന്നു ചിന്തിച്ചില്ല.
2. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്നവര്‍ പറയുന്ന കാര്യങ്ങള്‍ ചിന്തിച്ചേ പറയാവൂ എന്നോര്‍ത്തില്ല.
(പിന്നെ വായില്‍ വരുന്നത്‌ കോതക്കു പാട്ട്‌ എന്നത്‌ നമ്മുടെ നേതാക്കളുടെ അടിസ്ഥാന ശീലവുമായിരിക്കുന്നു)!!

ആഷ | Asha said...

തീര്‍ച്ചയായും ഇന്നല്ലെങ്കില്‍ നാളെ ചിന്തിക്കേണ്ട വിഷയമാണിത്. നെല്പാടങ്ങള്‍ നാള്‍ക്കു നാള്‍ കുറഞ്ഞു വരുന്നു എന്നാല്‍ അരി ഭക്ഷിക്കുന്നവരുടെ എണ്ണത്തില്‍ ഒട്ടും കുറവില്ലതാനും.
നെല്ലിന്റെ അത്രയും സ്ഥലവും വെള്ളവും ആവശ്യമില്ലാത്ത ഒരു വിളയെ പ്രധാനഭക്ഷണമാക്കിയാല്‍ നന്ന്. (മാറ്റാന്‍ ഇഷ്ടമില്ലേലും നാളെ ചിലപ്പോ നിവര്‍ത്തികേടു കൊണ്ട് മാറ്റേണ്ടി വന്നെന്നു വരും) ഗോതമ്പും നെല്ലു പോലെ തന്നല്ലേ ക്യഷി ചെയ്യുന്നേ അപ്പോ അതു ഒരു നല്ല ചോയിസാണോ?

ശീലം കൊണ്ട് ചോറില്ലെങ്കില്‍ ഭക്ഷണം കഴിച്ചതായി തോന്നാത്ത അവസ്ഥയാണെന്റേതും :(

myexperimentsandme said...

ഭക്ഷ്യരീതി മാറ്റിയേ തീരൂ, വേറേ പോം‌വഴി ഇല്ല എന്നാണെങ്കില്‍ ബദലിനെപ്പറ്റി ചിന്തിക്കാം. (എന്നാല്‍ പോലും, ആരോഗ്യം വെച്ച് നോക്കിയാല്‍ പോലും അരിക്ക് പകരം കോഴിയിറച്ചി എങ്ങിനെ മാച്ചാവുമെന്നറിയില്ല).

ഇവിടെ ഭക്ഷ്യസംസ്കാരം മാറ്റേണ്ട അടിയന്തിര സാഹചര്യമല്ല ഉള്ളത്. വേണ്ടത് നമ്മുടെ മറ്റു ചില സംസ്കാരങ്ങള്‍ മാറ്റുക എന്നതാണ്. അതുകൊണ്ട് നാടിന് മൊത്തത്തില്‍ ഗുണമുണ്ടാവുകയും ചെയ്യും.

1. നെല്‍‌പാടങ്ങള്‍ നികത്താതിരിക്കുക. നെല്‍‌കൃഷി ചെയ്യുക. അങ്ങിനെ വന്നാല്‍ ഭൂമിക്കടിയില്‍ എപ്പോളും വെള്ളമുണ്ടാവും, ജലക്ഷാമം കുറയും. അങ്ങിനെ പല ഗുണങ്ങളുമുണ്ട്.

2. റബ്ബറിന് വില കുറഞ്ഞാലും കുരുമുളകിന് വിലകുറഞ്ഞാലും, എന്തിന് വാനിലയ്ക്ക് വരെ വില കുറഞ്ഞാല്‍ നെഞ്ചത്ത് തിരുമ്മുന്ന മലയാളി എന്താണ് അവന് രണ്ടുനേരം ആഹാരം തരുന്ന നെല്ലിനെപ്പറ്റി ഓര്‍ക്കാത്തത്. റബ്ബറിനും മറ്റു നാണ്യവിളകള്‍ക്കും കൊടുക്കുന്ന പ്രാധാന്യവും pampering ഉം എന്തേ സര്‍ക്കാര്‍ നെല്ലിന് കൊടുക്കുന്നില്ല? ആ സംസ്കാരമാണ് മാറേണ്ടത്.

3. മിനിമം അദ്ധ്വാനത്തില്‍ മാക്സിമം കാശ് കിട്ടുന്ന എന്തു പരിപാടിക്കും നമ്മള്‍ മലയാളിയെ കിട്ടും. നെല്‍‌കൃഷിയും ആ രീതിയിലാക്കണം. ജപ്പാനിലൊക്കെ വളരെ മിനിമം സ്ഥലത്തുപോലും, ടോക്കിയോ പോലുള്ള തിരക്കുള്ള സിറ്റികളില്‍ സിറ്റി സെന്ററുകളില്‍ നിന്ന് സ്വല്പം മാറി പോലും ആള്‍ക്കാര്‍ നെല്ല് കൃഷി ചെയ്യുന്നുണ്ട്. ആ രീതിയിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യണം.

4. സര്‍വ്വോപരി നാളെയെപ്പറ്റിയുള്ള ചിന്തയൊന്നുമില്ലാതെ ഇന്ന് നാല് കാശുണ്ടാക്കുക എന്ന ചിന്ത മാത്രമായി ഉള്ള പാടങ്ങളെല്ലാം നികത്തി ഷോപ്പിംഗ് കോം‌പ്ലക്സ് പണിത്, പെയ്യുന്ന മഴയെല്ലാം വെള്ളപ്പൊക്കമാക്കി, മഴവെള്ളമൊന്നും മണ്ണിലേക്കിറങ്ങാതെയാക്കി നിര്‍ത്തുന്ന ആ സംസ്കാരം മാറ്റണം. ജീവിക്കുന്ന ഭൂമിയെപ്പറ്റി നല്ല ചിന്ത വേണം. ആ ഭൂമിയില്‍ ഇന്ന് വനം വെട്ടുന്നവന്റെയും മണലൂറ്റുന്നുവന്റെയും പാടം നികത്തുന്നവന്റെയും മക്കള്‍ക്കും നാളെ ജീവിക്കാന്‍ അവകാശമുണ്ട് എന്ന ചിന്ത വേണം. ആ ഒരു ബോധവല്‍ക്കരണം വേണം.

5. ഒരേക്കര്‍ നിറഞ്ഞുകിടക്കുന്ന മണിമാളികകള്‍ ലോണെടുത്തും കടം വാങ്ങിയും പണിതുയര്‍ത്തുന്ന ശീലം മാറ്റി, താമസിക്കാന്‍ ആവശ്യമുള്ളത്ര മാത്രം വീട് പണിത് ബാക്കി സ്ഥലങ്ങളില്‍ കൃഷിയും മറ്റു കാര്യങ്ങളും ചെയ്യാന്‍ പറ്റണം. കൃഷി ഏറ്റവും അന്തസ്സുള്ള ജോലികളിലൊന്നാക്കി മാറ്റണം. എളുപ്പമല്ല-പക്ഷേ ഭക്ഷ്യസംസ്കാരം മാറ്റുന്ന ചിന്തകളൊക്കെ വന്ന സ്ഥിതിക്ക് ആ രീതിയിലും ചിന്തിക്കുന്നതുകൊണ്ട് കുഴപ്പമില്ലല്ലോ.:)

ഇതെല്ലാമാണ് മന്ത്രി ചെയ്യേണ്ടത്. ഇതൊക്കെ ചെയ്യാനാണ് മന്ത്രിയെപ്പോലുള്ളവര്‍ അവിടിരിക്കുന്നത്. അല്ലാതെ, അരിയില്ലേ, കോഴിയുണ്ടല്ലോ, കോഴിയില്ലേ, പോത്തുണ്ടല്ല്ലോ, അതുമില്ലേ, വായുവുണ്ടല്ലോ എന്ന് പറയുകയല്ല. കാര്‍വര്‍ണം പറഞ്ഞതുപോലെ ഭക്ഷണം എന്നൊക്കെ പറയുന്നത് നമ്മുടെ സംസ്കാരത്തിന്റെകൂടി ഭാഗമല്ലേ.

(ഞാനീ മുകളിലെഴുതിയിരിക്കുന്നതിനെപ്പറ്റി ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞ് എന്നെ ടെന്‍‌ഷനടിപ്പിക്കരുത്. അടുത്തയാഴ്ച ഒരു മീറ്റിംഗ് ഉള്ളതാണ്) :)

സുല്‍ |Sul said...

ഈ ലിസ്റ്റില്‍ ചുമ്മാകിട്ടുന്നതൊന്നുമില്ലല്ലൊ.
-സുല്‍

നിഷേധി said...

അരിക്കെന്താ വില കൂടാന്‍ പാടില്ലെ...കച്ചവട സാധനമാകുമ്പോള്‍ വില കൂടും കുറയും...അതു സാധാരണം...

വാങ്ങാന്‍ വില കൂടുതല്‍..പണിയെടുത്ത് ഉണ്ടാക്കാനും മടി....

ഇതിനൊന്നും പറ്റാത്തവര്‍ തിന്നാന്‍ പോകണ്ട...

സ്വര്‍ണ്ണം ,മദ്യം,സിഗററ്റ്,...ഇതിനൊന്നും വില കൂടിയാല്‍ ആര്‍ക്കും വിഷമമില്ല...

സു | Su said...

നമ്മുടെ ഭക്ഷണം ചോറാണ്. ചപ്പാത്തിയും പത്ത് കറിയും കഴിച്ചാലും ശരിയാവില്ല. അയ്യോ ഇന്ന് ചോറ് ഇല്ലല്ലോന്ന് വിചാരിക്കും. മന്ത്രി, ഭരിക്കുമ്പോള്‍, വില കൂടിയതിന്, ഇനി അരി ലാഭിക്കേണ്ടതിന് അങ്ങനെ പറഞ്ഞുപോയതാണ്. പക്ഷെ, അരി, അവിടുന്നും, ഇവിടുന്നും കൊണ്ടുവരുന്നതിനുപകരം എന്തുകൊണ്ട്, സ്ഥലം ഉള്ളവര്‍ക്ക് കാര്യമായിട്ട് നെല്‍കൃഷി ചെയ്തുകൂടാ? അതിനുപകരം, എട്ടും പത്തും നില ഫ്ലാറ്റ് എടുത്ത് വിറ്റാല്‍ സുഖമായി ഇരിക്കാം അല്ലേ? ഭരിക്കുന്നവര്‍ എന്തെങ്കിലുമൊക്കെ വെറുതേ പറയുന്നത് തെറ്റ് തന്നെ. പക്ഷെ, അവരേയും കുറ്റം പറഞ്ഞ്, നമ്മളും വെറുതെ ഇരിക്കുന്നതും തെറ്റല്ലേ? എന്റെ അഭിപ്രായത്തില്‍, നെല്ല് മാത്രമല്ല, എല്ലാ വിളകളും, അന്യസംസ്ഥാനത്ത് നിന്ന് കൊണ്ടുവരാന്‍ ഇടയാക്കാതെ ഉത്പാദിപ്പിക്കാന്‍ അതിന് സൌകര്യമുള്ള ഓരോരുത്തരും മുന്നിട്ടിറങ്ങണം. അല്ലാതെ, ഇന്ന് ചോറിന് പകരം, കോഴി, നാളെ കോഴിയ്ക്ക് പകരം, ആട് എന്ന് പറഞ്ഞുകൊണ്ടിരുന്നാല്‍ അതുമതിയേ എന്നാണ് എല്ലാവര്‍ക്കും ആഗ്രഹമെങ്കില്‍ അതുമതി. മന്ത്രി നെല്‍കൃഷി ചെയ്ത് വില കുറച്ച് തരണം എന്നാണോ എല്ലാവരുടേയും ആഗ്രഹം?

അങ്കിള്‍ said...

കുറച്ചേ ഉണ്ടായിരുന്നുവെങ്കിലും ഉണ്ടായിരുന്ന വയലുകളെല്ലാം നികഴ്ത്തി തെങ്ങു വച്ചു. കാരണമെന്തെന്നോ, കൊയ്ത്‌ തരാന്‍ ആളില്ല. സ്ഥിരം കൊയ്യാന്‍ വന്നവരുടെ മക്കളെല്ലാം പഠിച്ച്‌ മിടുക്കരായി (!). പാടത്തിറങ്ങുന്നത്‌ നാണക്കേട്‌. റിസര്‍വേഷനുണ്ടായിരുന്നതുകൊണ്ട്‌ പല സര്‍ക്കാരാപ്പീസ്‌കളിലും വാച്ചര്‍, പിയ്യൂണ്‍ എന്നി ജോലികിട്ടിയപ്പോള്‍ സംതൃപ്തരായി. അവസ്സാനത്തെ പ്രാവശ്യം (10 കൊല്ലം മുമ്പ്) കൊയ്യാനാളെകിട്ടതെ മുഴുവന്‍ നെല്ലും ചെടിയോടുകൂടി മണ്ണോടു ചേര്‍ന്നു. പിന്നെ ഒന്നും നോക്കിയില്ല. മണ്ണിട്ട്‌ മൂടി തെങ്ങ് വച്ചു.

ആ തെങ്ങുകളെല്ലാം ഇപ്പോള്‍ വേറൊരു ഭീഷണി നേറിടുന്നു. തേങ്ങയിടാന്‍ ആളെ കിട്ടനില്ല. പത്തും ഇരുപതും കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഒരാണെ സംഘടിച്ച്‌ കൊണ്ടു വരുന്നത്‌. അങ്ങ്നെ ആളെ കിട്ടി വരുമ്പോള്‍ പകുതി തേങ്ങയും കൊഴിഞ്ഞു വീണ് കണ്ടവന്‍ കൊണ്ടുപോയിരിക്കും. തെങ്ങ്‌ കയറ്റക്കാരുടെ മക്കളും, അച്ഛന്റെ ജോലി പഠിക്കാന്‍ താല്പര്യമില്ല. തെങ്ങ്‌ വെട്ടില്‍ നിന്നും കിട്ടുന്നതിന്റെ പകുതി പൈസ്സ കിട്ടിയാല്‍ മതി മറ്റേതെങ്കിലും ജോലിക്കേ പോകൂ.

ഇങ്ങനെയുള്ള അവസരത്തിലാണ് ഞാന്‍ ചിന്തിച്ചു പോകുന്നത്‌: ഗള്‍ഫ് നാടുകളില്‍ അരിയുണ്ടാക്കുന്നുണ്ടോ. ഗോതമ്പുണ്ടാക്കുന്നുണ്ടോ. സുഖമായിട്ട അവിടെയുള്ളവര്‍ കഴിയുന്നില്ലേ.പൈസയുണ്ടായിരുന്നാല്‍ മാത്രം മതി.

നമുക്കും ഇപ്പോള്‍ പൈസ്സ ഇഷ്ടം പോലെ കിട്ടുന്നില്ലേ. 30000-40000 ശ്മ്പളം ഇപ്പോള്‍ തുടക്കക്കാര്‍ക്ക്‌ കിട്ടുന്നില്ലേ ഐ.ടീ. ഫീല്‍ഡില്‍. അപ്പോള്‍ ഇഷ്ടം പോലെ പൈസ്സയുണ്ടെങ്കില്‍ എന്തിന് വക്കാരി വയലിലിറങ്ങി ജോലി ചെയ്യണം. ബിഗ് ബസാറിലോട്ട്‌ ചെന്ന്‌ ആവശ്യമുള്ളതെല്ലാം വാങ്ങിയാല്‍ പോരെ.

വയലിലിറങ്ങിയും തെങ്ങില്‍ കയറിയും ജോലിചെയ്തിരുന്നവര്‍ക്ക്‌ അതിനൊന്നും വയ്യായെങ്കില്‍, കൈയ്യില്‍ പൈസ്സയുള്ളവര്‍ എന്തിന് നെല്‍ വയലിനെയും തെങ്ങ് കയറ്റത്തെപറ്റിയും ചിന്തിക്കണം.

ഇങ്ങനെയൊന്നും ചിന്തിക്കതിരിക്കു വക്കാരി, നോര്‍മലാകൂ.

അങ്കിള്‍ said...

കുറച്ചേ ഉണ്ടായിരുന്നുവെങ്കിലും ഉണ്ടായിരുന്ന വയലുകളെല്ലാം നികഴ്ത്തി തെങ്ങു വച്ചു. കാരണമെന്തെന്നോ, കൊയ്ത്‌ തരാന്‍ ആളില്ല. സ്ഥിരം കൊയ്യാന്‍ വന്നവരുടെ മക്കളെല്ലാം പഠിച്ച്‌ മിടുക്കരായി (!). പാടത്തിറങ്ങുന്നത്‌ നാണക്കേട്‌. റിസര്‍വേഷനുണ്ടായിരുന്നതുകൊണ്ട്‌ പല സര്‍ക്കാരാപ്പീസ്‌കളിലും വാച്ചര്‍, പിയ്യൂണ്‍ എന്നി ജോലികിട്ടിയപ്പോള്‍ സംതൃപ്തരായി. അവസ്സാനത്തെ പ്രാവശ്യം (10 കൊല്ലം മുമ്പ്) കൊയ്യാനാളെകിട്ടതെ മുഴുവന്‍ നെല്ലും ചെടിയോടുകൂടി മണ്ണോടു ചേര്‍ന്നു. പിന്നെ ഒന്നും നോക്കിയില്ല. മണ്ണിട്ട്‌ മൂടി തെങ്ങ് വച്ചു.

ആ തെങ്ങുകളെല്ലാം ഇപ്പോള്‍ വേറൊരു ഭീഷണി നേറിടുന്നു. തേങ്ങയിടാന്‍ ആളെ കിട്ടനില്ല. പത്തും ഇരുപതും കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഒരാണെ സംഘടിച്ച്‌ കൊണ്ടു വരുന്നത്‌. അങ്ങ്നെ ആളെ കിട്ടി വരുമ്പോള്‍ പകുതി തേങ്ങയും കൊഴിഞ്ഞു വീണ് കണ്ടവന്‍ കൊണ്ടുപോയിരിക്കും. തെങ്ങ്‌ കയറ്റക്കാരുടെ മക്കളും, അച്ഛന്റെ ജോലി പഠിക്കാന്‍ താല്പര്യമില്ല. തെങ്ങ്‌ വെട്ടില്‍ നിന്നും കിട്ടുന്നതിന്റെ പകുതി പൈസ്സ കിട്ടിയാല്‍ മതി മറ്റേതെങ്കിലും ജോലിക്കേ പോകൂ.

ഇങ്ങനെയുള്ള അവസരത്തിലാണ് ഞാന്‍ ചിന്തിച്ചു പോകുന്നത്‌: ഗള്‍ഫ് നാടുകളില്‍ അരിയുണ്ടാക്കുന്നുണ്ടോ. ഗോതമ്പുണ്ടാക്കുന്നുണ്ടോ. സുഖമായിട്ട അവിടെയുള്ളവര്‍ കഴിയുന്നില്ലേ.പൈസയുണ്ടായിരുന്നാല്‍ മാത്രം മതി.

നമുക്കും ഇപ്പോള്‍ പൈസ്സ ഇഷ്ടം പോലെ കിട്ടുന്നില്ലേ. 30000-40000 ശ്മ്പളം ഇപ്പോള്‍ തുടക്കക്കാര്‍ക്ക്‌ കിട്ടുന്നില്ലേ ഐ.ടീ. ഫീല്‍ഡില്‍. അപ്പോള്‍ ഇഷ്ടം പോലെ പൈസ്സയുണ്ടെങ്കില്‍ എന്തിന് വക്കാരി വയലിലിറങ്ങി ജോലി ചെയ്യണം. ബിഗ് ബസാറിലോട്ട്‌ ചെന്ന്‌ ആവശ്യമുള്ളതെല്ലാം വാങ്ങിയാല്‍ പോരെ.

വയലിലിറങ്ങിയും തെങ്ങില്‍ കയറിയും ജോലിചെയ്തിരുന്നവര്‍ക്ക്‌ അതിനൊന്നും വയ്യായെങ്കില്‍, കൈയ്യില്‍ പൈസ്സയുള്ളവര്‍ എന്തിന് നെല്‍ വയലിനെയും തെങ്ങ് കയറ്റത്തെപറ്റിയും ചിന്തിക്കണം.

ഇങ്ങനെയൊന്നും ചിന്തിക്കതിരിക്കു വക്കാരി, നോര്‍മലാകൂ.

കാഴ്‌ചക്കാരന്‍ said...

ഈ ബ്ലോഗില്‍ കൊഴിയുന്നത്‌ കോഴിമുട്ടയാണോ ?
അതോ പൂഴ്‌ത്തിവെച്ച അരിമണിയോ ?

ഏറനാടന്‍ said...
This comment has been removed by the author.
ഏറനാടന്‍ said...

മുട്ട ഒരു സമീകൃതപോഷകാഹാരം എന്നോ മറ്റോ പഠിച്ചതായിട്ടോര്‍ക്കുന്നു.. മുട്ട ദിനേന മൂന്നു വീതം തോന്നുന്ന നേരത്തെല്ലാം കഴിക്കുന്നത് നല്ലതായിരിക്കില്ലേ?

ഹ ഹ ഹ കാഴ്ചക്കാരന്റെ ചോദ്യം ഉറിയില്‍ വെച്ച കലത്തിനു കുടിക്കുകൊണ്ടു...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ചോറില്ലാതെ പറ്റില്ല എന്നാലും കൊയ്തു കൊണ്ടു വരുന്ന നെല്ലിന്റെ മുക്കാല്‍ ഭാഗവും കൂലിയ്ക്ക് പുറമേ പണിക്കാര്‍ കൊണ്ട് പോകുന്നത് കണ്ട് എന്തിനാ ഇത്രേം നഷ്ടം സഹിച്ച് കൃഷിചെയ്യുന്നതെന്ന് പറഞ്ഞാ വീട്ടിലെ നെല്‍കൃഷി നിര്‍ത്തിച്ചത്.
എന്നാലും പാടത്ത് പോവുന്നതും ഒരുപാട് നെല്ല് കൃഷിചെയ്യുന്നതും ഒക്കെയായിരുന്നു കൊച്ചുന്നാളിലെ സ്വപ്നങ്ങള്‍.

Vanaja said...

ഒരല്‍പ്പം ശുദ്ധവായു കിട്ടുമോ ഒരു ശ്വാസമെടുക്കാന്‍?????

ഗുപ്തന്‍ said...

പാവം ദിവാകരന്‍ സാറ് സുധാകരന്‍ സാറിനെ തോല്പിക്കാന്‍ പറഞ്ഞെന്നേയൊള്ളെന്നേ.. അതിനിത്രേം കോലാഹലം വേണോ. (വിവര‍ക്കേട് പറയുന്നകാര്യത്തില്‍ ബെറ്റ് വച്ചെറങ്ങിയത്താ രണ്ടും: ഒറ്റ പ്രകടനം കൊണ്ട് ദിവാകരന്‍സാറ് ജയിച്ചു.)


ഓഫ്. സു ഇന്നലെയാണോ കോമാ കാണ്ടുപിടിച്ചേ? പുതിയ പമ്പരം കിട്ടിയ പിള്ളേരെപ്പോലെ കോമാകൊണ്ടെരേ കളി.

സു | Su said...

ഒന്നും പറയേണ്ട ഗുപ്താ. അക്ഷരങ്ങള്‍ തന്നെ മര്യാദയ്ക്കറിയില്ല. എന്നിട്ടല്ലേ കുത്തും, കോമയും.
പഠിപ്പില്ലാത്തതിന്റെ ഒരു ദോഷമേ.

സാജാ ഓഫിന് ഒരു വല്യ മാപ്പ്.

Suraj said...

ആഹാരരീതിയും ജീവിത/ഉദ്യോഗ ശൈലിയും മാറ്റി മാറ്റി നാടൊട്ടുക്ക് ഇപ്പോള്‍... എട്ടാം വയസ്സില്‍ ആര്‍ത്തവാരംഭം,ഇരുപത്തേഴില്‍ കെട്ടു കഴിയുമ്പോള്‍ പിന്നെ വന്ധ്യതാ ചികിത്സക്ക് ഓട്ടം, മുപ്പതു കഴിയുമ്പോഴേക്കും കൊളസ്ട്രോളും പ്രഷറും, നാല്‍പ്പതിലോ നാല്‍പ്പത്തഞ്ചിലോ ആദ്യത്തെ അറ്റാക്കും അറുപതിലോ എഴുപതിലോ അല്‍സൈമേഴ്സും...!

ചോറിനു പകരം ചപ്പാത്തി ഒരുനേരം ആക്കുന്നത് നല്ലതു തന്നെ. സങ്കീര്‍ണ്ണ സ്റ്റാര്‍ച്ചുകള്‍ ഉള്ളതു കൊണ്ട് ഗോതമ്പ് കഴിച്ചയുടന്‍ പെട്ടെന്ന് ബ്ലഡ് ഷുഗര്‍ കൂട്ടുന്നില്ല.പക്ഷേ ആ ഇഫക്റ്റ് പ്രമേഹരോഗികളില്‍ മാത്രമേ കാര്യമായ ഗുണം ചെയ്യുന്നതായി കണ്ടിട്ടുള്ളൂ. സാലഡുകള്‍ ഒരു നല്ല നിര്‍ദ്ദേശം തന്നെ. വിശേഷിച്ചും നഗരജീവികളില്‍. കോഴിയിറച്ചി, റെഡ് മീറ്റ് എന്ന വകുപ്പിലുള്ള കാള പോത്ത് ആട് എന്നിവയേക്കാള്‍ മെച്ചമാണെങ്കിലും ഒരു സ്ഥിരം ആഹാരമായാല്‍ ‘വെവരമറിയും’. മുട്ട പണ്ടൊക്കെ കൊളസ്ട്രോള്‍ കൂട്ടുമെന്നു പറഞ്ഞ് മാറ്റി നിര്‍ത്തപ്പെട്ടിരുന്നുവെങ്കിലും ഇന്ന് അതിന്റെ പ്രാധാന്യം - വിശേഷിച്ചു അതിന്റെ വെള്ളക്കരുവിന്റെ പ്രാധാന്യം - നാം തിരിച്ചറിയുന്നു. പ്രമേഹരോഗികള്‍, 6-8 മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ എന്നിവരൊഴിച്ച് മറ്റുള്ളവര്‍ക്ക് ദിവസവും ഒരു മുട്ട വീതം കഴിക്കുന്നതില്‍ പ്രശ്നമൊന്നുമില്ല എന്നു പഠനങ്ങള്‍ കാണിക്കുന്നു.

വിഷയേതരം :
1.റിസര്‍വേഷനുകാരൊക്കെ പരമ്പരാഗത തൊഴിലായ കൃഷിയും പായ നെയ്ത്തും തേങ്ങവെട്ടും നിര്‍ത്തി പഠിച്ചു കണ്ണുതെളിഞ്ഞത് എന്തോ കുറ്റമായിപ്പോയി എന്നൊരു സൂചന അങ്കിളിന്റെ തൊട്ടുമുന്‍പുള്ള കമന്റില്‍ ഉണ്ടോ എന്നൊരു തോന്നല്‍ :) (അങ്കിള്‍ അങ്ങനെ ഉദ്ദേശിച്ചിരിക്കാന്‍ ഇടയില്ല എന്നു കരുതട്ടെ.?)

2.സര്‍ക്കാരിന്റെ മുന്‍ കൈയ്യില്‍,(വേണമെങ്കില്‍ സ്വകാര്യ പങ്കാളിത്തത്തോടെ) കൃഷി വ്യാവസായികമായി ചെയ്യുക എന്നതു മാത്രമേ നമ്മുടെ ഭക്ഷ്യ ക്ഷാമം മാറ്റാന്‍ ഒരു പോംവഴി ഉള്ളൂ.മറ്റു ജോലികള്‍ക്കുള്ളതു പോലുള്ള മാന്യതയും ഉപജീവനവും കൃഷിക്കു ലഭിക്കാന്‍ അതുപകരിക്കും. പക്ഷേ ഇത്രയധികം ജനസാന്ദ്രതയുള്ള നാട്ടില്‍ കൃഷി ലാഭകരമായ വ്യവസായമായി നടത്താന്‍ പറ്റിയ ഭൂമി എവിടുന്നു കിട്ടും എന്നത് വലിയ ഒരു ചോദ്യം. (‘കേരളാ ഫാര്‍മര്‘‍ക്ക് ഇക്കാര്യത്തെക്കുറിച്ചു കൂടുതല്‍ പറയാനായേക്കും)

ദേവന്‍ said...

അരിക്കു വില കൂടിക്കോട്ടെ. എന്നാലല്ലേ നാളെയും കൃഷിചെയ്യാന്‍ തമിഴനും തെലുങ്കനും ഒക്കെ തോന്നൂ. വിലക്കയറ്റം സെക്റ്ററല്‍ പുള്‍ ആയാല്‍ പുള്ളില്ലാത്ത ഏരിയ നശിച്ചു പോകുമെന്ന് ധനതത്വം. വിലബാലന്‍സ്ഡ് ആയി കേറട്ടെ.

ഓഫ്:
നെല്‍‌കൃഷി എന്നെങ്കിലും കുറച്ചെങ്കിലും ചെയ്യണം എന്നുണ്ട്, ലാഭത്തിനൊന്നുമല്ല, കണ്ടം പൂട്ടുന്നതും ഞാറുനടുന്നതും കൊയ്യുന്നതും എങ്ങനെയെന്ന് ഞാന്‍ പഠിച്ചതുപോലെ എന്റെ മകനെയും പഠിപ്പിക്കാന്‍. . എന്റെ സുഹൃത്തിന്റെ മകന്‍ വാഴ കുലച്ചു നില്‍ക്കുന്നത് കണ്ട് "അച്ഛാ ദേ കൊലമരം" എന്നാണു പറഞ്ഞത്. അവന്‍ കുല കടയില്‍ ഇരിക്കുന്നതേ കണ്ടിട്ടുള്ളു.

അങ്കിള്‍ said...

ഓഫിന് മാപ്പ്‌

സൂരജേ, റിസര്‍വേഷന്‍ കൊണ്ട് കണ്ണു തെളീഞ്ഞെന്ന്‌ ഞാന്‍ പറഞ്ഞില്ലല്ലോ. ആങ്ങനെയായാല്‍ സന്തോഷിക്കുന്നവനാണ് ഞാന്‍, തീര്‍ച്ച്.

എന്റെ മേല്പറഞ്ഞ അനുഭവകഥയില്‍ ഉണ്ടായത്‌ മറിച്ചാണ്. എന്റെ വയലുകളില്‍ പണിതിരുന്ന കുഞ്ഞന്റെ മകന്‍ ഏഴാം ക്ലാസുവരെ പഠിച്ചുപോയി. ആ ഒറ്റക്കാരണം കൊണ്ട് അയാള്‍ പാടത്തിറങ്ങൂല്ല. പകരം അടുത്തുള്ള പഞ്ചായത്താഫീസ്സില്‍ പാര്‍ട്ട്-ടൈം പിയൂണ്‍ ആയി പോയി. പാടത്തെ പണിക്ക്‌ കിട്ടിയതിന്റെ പകുതി പൈസ്സക്ക്‌. പാര്‍ട്ട്-ടൈം പണികഴിഞ്ഞ്‌ അയാളുടെ അച്ഛനെ സഹായിക്കാന്‍ പാടത്തിറങ്ങുന്നതു അച്ഛനും മകനും നാണക്കേടു പോലും.

അങ്ങനെ വന്നപ്പോള്‍ ഞാനും എന്റെ കുറെ ബന്ധുക്കളും അവരുടെ വയലുകള്‍ മൂടി തെങ്ങു നട്ടു. കുഞ്ഞന്റെ കാര്യം എന്തായെന്ന്‌ ഞാന്‍ പറയുന്നില്ല.

എല്ലായിടത്തും ഇങ്ങനെ ആകണമെന്നില്ല.

സൂരജിന്റെ ധാരണ തിരുത്തുമെന്ന്‌ വിശ്വസിക്കട്ടെ.

Suraj said...

ഓഫിനു മാപ്പ് : അങ്കിളേ തിരുത്തി..!

സാജന്‍| SAJAN said...

ഈ പോസ്റ്റ് വായിച്ചവര്‍ക്കും കൂടാതെ ക്രീയാത്മകമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുതുകയും ചെയ്ത എല്ലാ മാന്യ വായനക്കാര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി, നമസ്ക്കാരം:)

മനോജ് കുമാർ വട്ടക്കാട്ട് said...

സാജന്‍, സത്യത്തില്‍ ഇങ്ങിനൊരു ചോദ്യം ഒരിക്കലും പ്രതീക്ഷിച്ചത് തന്നെയല്ല.
(അഹമ്മതി അല്ലേ?)

Unknown said...

ommerceസാജന്‍....

ഗള്‍ഫില്‍ (പ്രത്ത്യേകിച്ച്‌ സൗദിയില്‍) കൂടുതല്‍ അറബി കുടുംബങ്ങളുടെയും രാവിലത്തെയും രാത്ത്രിയിലേയും ഭക്ഷണം "തമ്മീസ്‌ & ഫൂല്‍ " ആണ്‌..എന്തുകൊണ്ട്‌ നമുക്കും ഇത്‌ പരീക്ഷിച്ചു കൂടാ????

Unknown said...

Saajan..sorry a typing error came in my last comment before your name...
Kshamikkumallo....

നിരക്ഷരൻ said...

തലക്കെട്ട് കണ്ടിട്ട് കേറിയതാണ്.
മലയാളം ബ്ലോഗില്‍നിന്ന് മന്ത്രിയാകാന്‍ യോഗ്യതയുള്ള ഒറ്റ ഒരുത്തനേ ഇന്ന് ബൂലോകത്തുള്ളൂ...
അത് നിരക്ഷരനായ ഞാനാണ്. വെറുതെ ആരും കെട്ടിവെച്ച കാശ് കളയണ്ട.

അനില്‍@ബ്ലോഗ് // anil said...

കേരളത്തിന്റെ അഭിമാനഭാജനമായ മന്ത്രിയുടെ പൊട്ടം വച്ചു തമാഷ പറയുകയാണോ?

അങ്കിള്‍ പറഞ്ഞപോലെ നമുക്കു വയലുകള്‍ മണ്ണിട്ടു മൂടാം, കിട്ടുന്ന ലക്ഷങ്ങളില്‍ കുറച്ചെടുത്ത് തമിഴന്റെ അരിവാങ്ങിത്തിന്നാം.

അപ്പോള്‍ ഒരു പ്രശ്നം, തമിഴന്റെ മക്കള്‍ പഠിച്ചു റിസര്‍വേഷന്‍ കീട്ടി, ജോലിക്കു പോയാല്‍ നമ്മളെവിടെപ്പോയി അരിവാങ്ങും? പഠിക്കാനുള്ള സൌകര്യങ്ങള്‍ കേരളത്തില്‍ മാത്രമല്ലല്ലോ. ഇന്ത്യയില്‍ എവിടെയും കിട്ടാതാകുമ്പോള്‍ ഇറക്കുമതി ചെയ്യാം.അമേരിക്കയിലും മറ്റും ആരും പഠിക്കാന്‍ പോകത്തതു കാരണം അവിടെ ഇഷ്ടം പോലെ കൃഷി ഉണ്ടെന്നു കേട്ടിട്ടുണ്ടു.

അരിക്കു വിലകൂടിയതു ഇത്രവലിയ കുഴപ്പമാണോ?
1500 രൂപ ശമ്പളം വാങ്ങിയിരുന്ന കാലത്തെ വിലയായിരുന്നു ഒന്‍പതു രൂപയെങ്കില്‍ അയാള്‍ ഇന്നു 15000 വാങ്ങുന്നുണ്ടു. 100 രൂപ കൂലിയുണ്ടായിരുന്ന കല്‍പ്പണിക്കാരനു ഇന്നു 300 - 500 കൂലി. അതിനനുസരിച്ചു അരിക്കും വില കൂടട്ടെ, കൃഷി ആകര്‍ഷകമാവട്ടെ.

വിശപ്പു കുറക്കുകയും , ആവശ്യ പോഷകങ്ങള്‍ ക്യാപ്സൂള്‍ രൂപത്തില്‍ ചെലുത്തുകയും ചെയ്യാനുള്ള സാങ്കേതികത അടിയന്തിരമായി വികസിപ്പിക്കേണ്ടിയിരിക്കുന്നു. ഹൈഡ്രോണ്‍ കൊളീഷനൊക്കെ പോകാന്‍ പറ.

അപ്പോള്‍ ഞാന്‍ തന്നെ ഭക്ഷ്യമന്ത്രി .